ഇരിങ്ങാലക്കുട സബ് ജയിലിലെ മാലിന്യങ്ങള്‍ ഒഴുക്കുന്നത് പൊതുകാനയിലേക്ക്
ഇരിങ്ങാലക്കുട: വേലി തന്നെ വിളവ് തിന്നുന്നു എന്ന വാക്യം അന്വര്‍ത്ഥമാക്കുന്നത് പോലെയാണ് ഇരിങ്ങാലക്കുടയിലെ ചില കാര്യങ്ങള്‍. നഗരത്തിലെ ഹോട്ടലുകളിലെ മാലിന്യം പൊതുകാനയിലേയ്ക്ക് തള്ളുന്നതിന് ചില ഹോട്ടലുക്കാരെ സ്ഥിരമായി വേട്ടയാടുന്ന ഇരിങ്ങാലക്കുട ആരോഗ്യവിഭാഗം ഠാണവിലെ സബ് ജയിലില്‍ നിന്നുള്ള പരസ്യമായ മാലിന്യം തള്ളല്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ നിന്നുള്ള മാലിന്യപെപ്പ് പൊട്ടി ഇതിലുടെ വരുന്ന മാലിന്യം ഫുട്ട്പാത്ത് നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു. വിഷയം പരാതിയായി എത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് ചാക്കുപയോഗിച്ച് പെട്ടിയ പെപ്പിന്റെ ഭാഗം അടച്ച് കെട്ടി പ്രശ്നം അടിയന്തിര പരിഹരം കണ്ടെത്തിയത്. ഇപ്പോഴും ഈ പരിസരത്ത് ദുര്‍ഗന്ധം കാരണം ഏറെ ബുദ്ധിമുട്ടനുഭവപെടുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."