HOME
DETAILS

മാതൃകയാക്കാം; ഈ കാരുണ്യ കൂട്ടായ്മയെ

  
backup
August 13 2017 | 06:08 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%88-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%95

 

കോഴിക്കോട്: നന്മയുള്ള മനസുകളുടെ ഒത്തുചേരലില്‍ കാരുണ്യം തുളുമ്പുന്ന സഹായ കൂട്ടായ്മയൊരുക്കുകയാണ് ജനത കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്. അശരണര്‍ക്ക് അത്താണിയാകുന്നതിലും അഗതി മന്ദിരങ്ങളിലെ സഹായ വിതരണത്തിലും ഒതുങ്ങുന്നില്ല ഈ കാരുണ്യ കൂട്ടായ്മയുടെ സഹായഹസ്തം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധമേകി മരുന്നുകള്‍ സൗജന്യ നിരക്കില്‍ നല്‍കാന്‍ സ്വന്തമായി ഫാര്‍മസി ആരംഭിക്കുകയാണ് ജനത കൂട്ടായ്മ. 15 ശതമാനം മുതല്‍ 55 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്നു മരുന്നുകള്‍ ലഭ്യമാകും. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനു പുറമെ മരുന്നു വ്യാപാര രംഗത്തെ തീവെട്ടിക്കൊള്ള സമൂഹത്തിന് മുന്‍പില്‍ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും ഫാര്‍മസിയുടെ പിറവിക്കു പിന്നിലുണ്ട്.


നീതി മെഡിക്കല്‍ ഷോപ്പുകളില്‍ അഞ്ചു മുതല്‍ 15 ശതമാനം വരെ മാത്രം മരുന്നുകള്‍ക്ക് വിലക്കുറവ് ലഭിക്കുമ്പോഴാണ് ഏതു മരുന്നിനും 15 ശതമാനത്തില്‍ അധികം ഡിസ്‌കൗണ്ട് നല്‍കി ട്രസ്റ്റ് മാതൃകയാകുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് 19ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസേവന മെഡിക്കല്‍സ് ആന്‍ഡ് സര്‍ജിക്കല്‍ ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം ആരംഭിക്കുന്ന സൗജന്യ പരിശോധനാ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. എരഞ്ഞിപ്പാലത്തെ ജനത സിറ്റി വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ താഴത്തെ നിലയിലാണ് ഫാര്‍മസി. ബ്രാന്‍ഡഡ് മരുന്നുകളായിരിക്കും ഇവിടെ വിലക്കുറവില്‍ ലഭിക്കുക. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മെഡിക്കല്‍ കോളജ് എച്ച്.ഡി.സി അംഗവുമായ കെ.വി സുബ്രഹ്മണ്യന്‍ ചെയര്‍മാനും കെ.വി സലിം സെക്രട്ടറിയുമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പുതിയ മേഖലകളിലേക്ക് കടക്കുന്നത്. ഉടന്‍ മെഡിക്കല്‍ കോളജ്, കുന്ദമംഗലം, മുക്കം, കൊയിലാണ്ടി, പുതിയങ്ങാടി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു സമീപം എന്നിവിടങ്ങളില്‍ അഞ്ചു മെഡിക്കല്‍ ഷോപ്പുകള്‍ കൂടി തുറക്കുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ളവരുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് ഇത്രവലിയ സംരംഭത്തിന് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞിപ്പാലത്തെ ഫാര്‍മസിക്കു മാത്രം ഒരു കോടിയാണ് ചെലവ്. കാന്‍സര്‍, കിഡ്‌നി, കരള്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. മറ്റെല്ലാ മരുന്നുകളും ഇവിടെ ലഭിക്കും. ഫാര്‍മസിയില്‍ എത്തുന്ന ഒരാള്‍ പോലും മരുന്നു കിട്ടാതെ തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകില്ല. ആവശ്യമുള്ള മരുന്നുകള്‍ സ്റ്റോക്കില്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസം ഈ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു കൊടുക്കും. സ്ഥിരമായി മരുന്നുകള്‍ വേണ്ട 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് മരുന്നുകള്‍ എല്ലാ മാസവും വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മസിയോടു ചേര്‍ന്നുള്ള ക്ലിനിക്കില്‍ ദിവസവും ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയുമുണ്ടാകും. ഡോ. ഇ.കെ ജോസഫിന്റെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുക.


പാവപ്പെട്ട ആളുകളുടെ ആരോഗ്യപരവും ഭൗതികപരവുമായ ക്ഷേമമാണ് ട്രസ്റ്റ് ലക്ഷ്യം വയ്ക്കുന്നത്. നിര്‍ധനരായവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുക, സൗജന്യമായി മരുന്നുകള്‍ നല്‍കുക, വയോജനങ്ങള്‍ക്കായി ആശ്വാസ ഭവനങ്ങള്‍ തുടങ്ങുകയെന്നതും ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. ഇതുവരെ 100 ലേറെ പേര്‍ക്ക് വീല്‍ചെയറും സൗജന്യ മരുന്നുകളും മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. വെസ്റ്റ്ഹില്ലിലെ അനാഥ മന്ദിരത്തിലുള്ളവര്‍ക്ക് എല്ലാ മാസവും ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുമുണ്ട്. കാരുണ്യത്തിന്റെ പുതിയ മുഖമാണ് ജനത ചാരിറ്റബിള്‍ ട്രസ്റ്റിന്റേത്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൈമറന്ന് സഹായിക്കാന്‍ നിരവധി പേരുണ്ട്. എന്നാല്‍ ഓരോ രൂപയുടെയും സഹായം എത്തിച്ചേരുന്നത് തികച്ചും അര്‍ഹതപ്പെട്ടവരുടെ മാത്രം കൈകളിലാണെന്ന ഉറപ്പാണ് വേണ്ടത്. അതു നല്‍കാന്‍ ജനത ചാരിറ്റബിള്‍ ട്രസ്റ്റിന് കഴിയുന്നുവെന്നതാണ് ഈ വിജയത്തിന്റെ രഹസ്യമെന്ന് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  14 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  16 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  37 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  44 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago