പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കണം: ഉമ്മന്‍ചാണ്ടി
കോഴിക്കോട്: രോഗീപരിചരണ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന പാലിയേറ്റീവ് നഴ്സുമാര്‍ക്ക് മറ്റു നഴ്സുമാര്‍ക്ക് കൊടുക്കുന്ന വേതനം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പഞ്ചായത്ത് പാലിയേറ്റീവ് നഴ്സസ് അസോസിയേഷന് നാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിസ്ഥിരതയും മിനിമം വേതനവും പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികളും ഏര്‍പ്പെടുത്തണമെന്നത് ന്യായമായ ആവശ്യങ്ങളാണെന്നും സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം ജിവനക്കാര്‍ക്ക് നല്കുന്ന, തുല്യമായ വേതനം നല്‍കണമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന് രക്ഷാധികാരി അഡ്വ. എം. രാജന് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്മാന് പി.വി ഗംഗാധരന്, അസോസിയേഷന് പ്രസിഡന്റ് ടി.എ ലിസി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സീദ്ദിഖ്, സി.പി.ഐ ദേശീയ കമ്മിറ്റിയംഗം ടി.വി ബാലന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, സ്വാഗതസംഘം കണ്‍വീനര്‍ എം.കെ ബീരാന്, എന്‍.പി ബാലകൃഷ്ണന്, പി.ടി ഉമാനാഥ്, പി. കിഷന്‍ചന്ദ്, ജന. സെക്രട്ടറി ആഗ്നസ് ജോസ് സംസാരിച്ചു.
പ്രതിനിധി സമ്മേളനം പുരുഷന് കടലുണ്ടി എം.എല്‍.എയും സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ അഡ്വ. പി.എം നിയാസ്, അഡ്വ. തോമസ് മാത്യു, മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.എം കാതിരി, അഡ്വ. സുനീഷ് മാമിയില്‍, എം. അരവിന്ദന്, എം.ടി സേതുമാധവന്, ടി.എം ചന്ദ്രന്, മിനി മോഹന്‍, ദീപ ജോഷി, മോളി ഷാജി, ലിസ്സി കുട്ടി, പി. സുലോചന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."