സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി
മണ്ണാര്‍ക്കാട്: സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി. 160 പെട്ടികളിലായി 4,000 കിലോഗ്രാം ജലാറ്റിന്‍ സ്റ്റിക്ക്, 48 പെട്ടി ഫ്യൂസ് വയര്‍ എന്നിവ അടങ്ങുന്ന, വിപണിയില്‍ ഏഴ് ലക്ഷം രൂപയോളം വിലവരുന്ന സ്‌ഫോടക വസ്തുക്കളാണ് കല്ലടിക്കോട് എസ്.ഐ എം. ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെങ്കാശി തിരുനല്‍വേലി സ്വദേശി സുശാന്ദ്ര കുമാര്‍ (31), പുതുക്കോട്ടെ സ്വദേശി ആനന്ദ് ജ്യോതി (23) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട്-പാലക്കാട് ദേശീയപാത തുപ്പനാടുനിന്നും സ്‌ഫോടക വസ്തുക്കളുമായി വന്ന ലോറി പിടിച്ചെടുത്തത്. വാഹനത്തില്‍ പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച രീതിയിലായിരുന്നു ഇവ. ക്വാറികളില്‍ പാറപൊട്ടിക്കാനാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും ഇത്രയേറെ ശേഖരം ഇതാദ്യമായാണ് പിടികൂടുന്നതെന്നും ഇതിനുപിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും എസ്.ഐ പറഞ്ഞു.
സീനിയര്‍ സിവില്‍ ഒഫിസര്‍മാരായ ബിമല്‍, ശ്യാംകുമാര്‍, സിവില്‍ പൊലിസ് ഒഫിസര്‍ പത്മരാജന്‍, ഹോം ഗാര്‍ഡ് സിബി മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."