HOME
DETAILS

ഗ്രാമീണ മേഖലയില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുക സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

  
backup
December 25 2018 | 07:12 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c

പാലക്കാട്: ഗ്രാമീണമേഖലയില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുകയാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണൂര്‍, കേരളശ്ശേരി, മങ്കര സമഗ്ര കുടിവെള്ള പദ്ധതി ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനം മറ്റുമേഖലകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ശുദ്ധജല വിതരണം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.നബാര്‍ഡിന്റെ ധനസഹായത്തോടെ 25.30 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ 70636 പേര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഞാവലിന്‍ കടവില്‍ നിലവിലെ പമ്പ് ഹൗസില്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍, മണ്ണൂര്‍ പഞ്ചായത്തിലെ പേരടിക്കുന്നില്‍ 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, പെപ്പ്‌ലൈന്‍, താഴത്തുപുരയില്‍ 2.60 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ ജല സംഭരണി, 11 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, കേരളശ്ശേരി പഞ്ചായത്തിലെ ഏറ്റികുന്നില്‍ എട്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, ജല ശുദ്ധീകരണ ശാലയില്‍ നിന്ന് താഴത്തു പുരയിലേക്കും താഴത്തുപുരയില്‍ നിന്ന് ഏറ്റികുന്നിലേക്കും പൈപ്പ്‌ലൈന്‍, പമ്പ് സെറ്റ്, ട്രാന്‍സ്‌ഫോമര്‍, എന്നിവയുള്‍പ്പെടുന്നവയാണ് ഒന്നാംഘട്ടത്തില്‍ നടക്കുക.
കെ.വി വിജയദാസ് എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ബിന്ദു, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജിന്‍സി, ജില്ലാ പഞ്ചായത്ത് അംഗം സി.കെ രജനി, വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനിയര്‍ ബാബു തോമസ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചീനിയര്‍ വി.എം പ്രകാശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


ഞാവളിന്‍കടവ് ജലവിതരണ പദ്ധതി ഒന്നാംഘട്ടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു


പാലക്കാട്: ശുദ്ധജല ലഭ്യത ഓരോരുത്തരുടെ അവകാശമാണെന്നും, വിവിധ രോഗങ്ങള്‍ക്ക് കാരണം ശുദ്ധജലത്തിന്റെ അഭാവമാണെന്നും ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മങ്കര ഞാവളിന്‍കടവ് ജലവിതരണ പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
4.5 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ മങ്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14 വാര്‍ഡുകളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് ശുദ്ധജലം ലഭിക്കുക. കാര്‍ഷികമേഖലയില്‍ 10 മുതല്‍ 20 സെന്റ് കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് വീട്ടുവളപ്പിലെ തെങ്ങ്, വാഴ തുടങ്ങി കൃഷികള്‍ക്ക് വെള്ളം ഉറപ്പാക്കി കാര്‍ഷികവിള വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധചെലുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ജലസേചനം ഇറിഗേഷന്‍ വകുപ്പുകളുടെ സ്ഥലങ്ങില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി ചെലവ് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം രാധിക കണ്‍സ്യൂമര്‍ കാര്‍ഡ് വിതരണം ചെയ്തു. മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍ ശശി ആദ്യ വരിസംഖ്യ ഏറ്റുവാങ്ങി.
മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജിന്‍സി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുഭദ്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ശിവദാസന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷമീന, ആര്‍.പി.ഡി ജലനിധി ഹൈദര്‍ അലി, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  11 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  11 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  11 days ago