കേരളത്തിലും കേന്ദ്രത്തിലും നടപ്പിലാക്കുന്നത് രാഷ്ട്രീയ അജണ്ട: ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ അജണ്ടകളാണ് നടപ്പിലാക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധാരണക്കാരെയും നിര്‍ധനരെയും സഹായിക്കേണ്ടതിന് പകരം അവരുടെ അവകാശങ്ങളും ആവശ്യങ്ങളും ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹതപ്പെട്ടവരെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കുകയും, അനര്‍ഹര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങളും ചെയ്യുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് പോലും ചികിത്സ നിഷേധിച്ച് മനുഷ്യത്വപരമായ നിലപാടുകളെടുക്കാതെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്.
പൊതുവിതരണ സമ്പ്രദായം പൂര്‍ണമായും തകര്‍ക്കപ്പെട്ട കേരളത്തില്‍ മന്ത്രിയും എം.എല്‍.എ പോലും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായി മാറിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറിയത് മൂലം നിര്‍ധന കുടുംബങ്ങളടക്കമുള്ളവര്‍ ദുരിതത്തിലായി. വിലവര്‍ധന പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയും, ആക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ചൂട്ട് പിടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലയുടെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ഇന്ദിരാജി കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."