HOME
DETAILS

ഓപ്പറേഷന്‍ അനന്ത; അധികൃതര്‍ മൗനം തുടരുന്നു

  
backup
December 25, 2018 | 7:16 AM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4

ഒറ്റപ്പാലം:ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായുള്ള നടപടികളില്‍ അധികൃതര്‍ മൗനം തുടരുന്നു. റവന്യൂ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന പി.ഡി.സി ബാങ്ക് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഇതുവരെ തുടര്‍നടപടിയായില്ല. നിയമനടപടികള്‍ക്ക് കാലതാമസം വരുത്തുന്നതായി ഇതിനകം ആരോപണമുയര്‍ന്നിരിക്കുകയാണ്. കൈയേറ്റ വിഷയത്തില്‍ ഒറ്റപ്പാലത്തെ ഏഴോളം സ്ഥാപനങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. പി.ഡി.സി ബാങ്ക് കെട്ടിടത്തിന്റെ 75 ശതമാനവും റവന്യൂ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെന്ന് നേരത്തെ റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കൈയേറ്റം ഒഴിപ്പിക്കുന്നതിന്ന് കടമ്പകള്‍ ഇനിയും കടക്കേണ്ടി വരും എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒറ്റപ്പാലത്തിന്റെ വികസനത്തിന് തടസമായി നില്‍ക്കുന്ന ബാങ്ക് കെട്ടിടം പൊളിച്ചുമാറ്റണമെന്ന അഭിപ്രായം താലൂക്ക് വികസനസമിതിയില്‍ ഉയര്‍ന്നിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കംചെയ്താല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യു അധികൃതരും പറഞ്ഞിരുന്നു. എന്നാല്‍ സ്റ്റേ നടപടി നീക്കംചെയ്യാന്‍ സര്‍ക്കാരിന് ഭാഗത്തുനിന്ന് യാതൊരു ചലനവും ഇല്ലെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം സഭയുടെ കെട്ടിടം റവന്യൂ ഭൂമിയിലാണെന്നറിഞ്ഞതോടെ തുടര്‍ നിയമനടപടികള്‍ക്ക് മുതിരാതെ ഒറ്റപ്പാലം ടൗണിലെ വികസനം മുന്‍നിര്‍ത്തി കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു.
മാതൃകാപരമായ സഭയുടെ തീരുമാനം നടപ്പിലായതോടെ റവന്യൂ ഭൂമിയിലുള്ളതും സി.പി.എം നിയന്ത്രണത്തിലുള്ളതുമായ ബാങ്ക് കെട്ടിടം പൊളിച്ചുമാറ്റണമെന്ന അഭിപ്രായമാണ് നഗരവാസികള്‍ പ്രകടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  7 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  7 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം

Kerala
  •  10 hours ago
No Image

കോഴിക്കോട് നഗരമധ്യത്തിൽ പൊലിസിന് നേരെ ആക്രമണം: ടൗൺ എസ്.ഐയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി; പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

ഐഎസ്എല്ലിൽ തോറ്റ് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്; മോഹൻ ബഗാന് ഉജ്ജ്വല ജയം

Football
  •  12 hours ago