അര്‍ഷാദ് യാത്രയായി: നഷ്ടപ്പെട്ടത് നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയം
കൊടുവള്ളി: മാതാവിനേയും പറക്കമുറ്റാത്ത രണ്ടണ്ട് സഹോദരികളേയും തനിച്ചാക്കി അര്‍ഷാദ് യാത്രയായി. ദേശീയപാതയില്‍ താഴേ പടനിലത്ത് വച്ച് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയുണ്ടണ്ടായ അപകടത്തില്‍ മരണപ്പെട്ട പാലക്കുറ്റി ആനപ്പാറക്കല്‍ പരേതനായ പൊയില്‍ ബഷീറിന്റെ മകന്‍ അര്‍ഷാദ് (21) കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.
കോഴി മൊത്ത വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന അര്‍ഷാദിന്റെ വേര്‍പാട് നാടിനായാകെ നൊമ്പരത്തിലാഴ്ത്തി. അര്‍ഷാദിന്റെ പിതാവ് രണ്ടണ്ട് വര്‍ഷം മുന്‍പാണ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പിതാവിന്റെ മരണശേഷം കുടുംബത്തിലെ ഏക ആണ്‍തരിയായ അര്‍ഷാദിലായിരുന്നു കുടംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. പതിവ് പോലെ ജോലി കഴിഞ്ഞ് കോഴിക്കോട് നിന്ന് ബൈക്കില്‍ തിരിച്ച് വരവെയാണ് അപകടം ഉണ്ടണ്ടായത്.
മകന്‍ യാത്രയായത് വിശ്വസിക്കാനാവാതെ പകച്ച് നില്‍ക്കുകയാണ് മാതാവ് ആയിശയും സഹോദരികളായ അര്‍ഷിദയും അര്‍ഷിലയും. ആനപ്പാറയിലെ സമസ്തയുടേയും യൂത്ത്‌ലീഗിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു അര്‍ഷാദ്.
ശനിയാഴ്ച്ച വൈകിട്ട് 7.30 തോടെ ആക്കിപ്പോയില്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
കൊടുവള്ളി നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എ.പി മജീദ് മാസ്റ്റര്‍, മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ വസതിയിലെത്തി.
പിണറായി ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന്
പേരാമ്പ്ര: എല്‍.ഡിഎഫ് ഭരണംനിലനിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍പാണ്ടികശാല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ അസൈനാര്‍ അധ്യക്ഷനായി. സമദ് പുക്കാട് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."