രാജേഷിന് പുതുവര്‍ഷം പുനര്‍ജനിയുടെ കൂടിയാകുന്നു
നെന്മാറ: ലോകം മുഴുവന്‍ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ തയാറെടുക്കുമ്പോള്‍ നെന്മാറ ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തു താമസിക്കുന്ന രാജേഷും കുടുംബവും രാജേഷിന്റെ പുനര്‍ജീവന്‍ ആഘോഷിക്കുകയാണ്. വൈദ്യുതാഘാതമേറ്റ് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന് കരുതിയിരുന്ന നെന്മാറ തോട്ടംകുളം ഒരവക്കോട് വീട്ടില്‍ രാജേഷിനെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വന്നതിന് രാജേഷിന്റെ കുടുംബം നന്ദി പറയുന്നത് ദൈവത്തോടും, നെമ്മാറ അവൈറ്റിസ് ഹോസ്പിറ്റലിനോടുമാണ്. തന്നെ ചികിത്സിച്ച അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. വസന്തും സംഘവും ക്രിസ്തുമസ് സമ്മാനവുമായി അവിചാരിതമായി എത്തിയപ്പോള്‍ ഒരവക്കോട് വീട്ടില്‍ എല്ലാമുഖത്തും സന്തോഷം തിരതല്ലി. ഇനി കാണില്ലെന്നുറപ്പിച്ച രാജേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കാരണക്കാരനില്‍ ഒരാളായ ഡോ. വസന്ത് മുന്നിലെത്തിയപ്പോള്‍ രാജേഷിന്റെ ഭാര്യ ബിജിത്രയുടെയും അമ്മ ഓമനയുടെയും കണ്ണുനിറഞ്ഞു.
കഴിഞ്ഞ നവംബര്‍ 31നാണ് രാജേഷിനു ജോലിക്കിടെ വൈദ്യുതാഘാതമേറ്റത്. വൈദ്യുതാഘാതമേറ്റു ഹൃദയ സ്തംഭനം മൂലം ബോധമറ്റു കിടന്ന രാജേഷിനെ സഹപ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന് ഗവണ്മെന്റ് ആശുപത്രിയിലും അവിടെനിന്ന് അവൈറ്റിസ് ഹോസ്പിറ്റലിലും എത്തിക്കുകയായിരുന്നു.
ഹൃദയ സ്തംഭനം വന്ന് ഏഴു മിനുട്ടിലധികം ആയവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞിട്ടും ഡോ. വസന്തും സംഘവും ആ വെല്ലു വിളി ഏറ്റെടുക്കുകയായിരുന്നു. അര മണിക്കൂറിലേറേ നീണ്ട ഹൃദയ മര്‍ദനവും ഡിഫിബ്രില്ലഷനും മറ്റു പുനര്‍ജീവന ശ്രമങ്ങളും വഴി രാജേഷിന്റെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടുതുടങ്ങി. എന്നാല്‍ വെല്ലുവിളി അവിടെ അവസാനിക്കുന്നില്ല, ഹൃദയ സ്തംഭനം മൂലം തലച്ചോറിലേക്കുള്ള രക്തയോട്ടവും, ഓക്‌സിജന്‍ പ്രവാഹവും പത്തു മിനുറ്റിലേറെ നിലച്ചതിനാല്‍ രാജേഷ് ജീവിത കാലം മുഴുവന്‍ കോമ സ്റ്റേജില്‍ ആകാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ രാജേഷിനെ അത്യാഹിത വിഭാഗത്തില്‍നിന്ന് ഐ.സി.യുവിലേക്കു മാറ്റി. 24 മണിക്കൂര്‍ തലച്ചോറിന് പരിപൂര്‍ണ വിശ്രമം നല്‍കാനും, തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടാനുമുള്ള മരുന്നുകളും നല്‍കി. ഈ സമയം അത്രയും വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയത്. അതിന്റെ ഫലമായി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജേഷിനെ പൂര്‍ണ ബോധാവസ്ഥയിലേക്കു കൊണ്ടുവരാനും വെന്റിലേറ്ററില്‍നിന്ന് നീക്കം ചെയ്യാനും സാധിച്ചു. എല്ലാവരേയും അത്ഭുതപെടുത്തികൊണ്ട് രാജേഷ് പൂര്‍ണ ക്ഷമത കൈവരിക്കുകയും സംസാരിക്കാനും, കൈകാലുകള്‍ അനക്കാനും തുടങ്ങി. മരിച്ചുവെന്ന് നൂറുശതമാനം ഉറപ്പിച്ചതായിരുന്നു. രാജേഷിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അവനിതൊരു പുനര്‍ജന്മമാണ്', രാജേഷിന്റെ അമ്മാവന്‍ രാജന്‍ പറഞ്ഞു. നെന്മാറ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരായ സീനിയര്‍ ന്യൂറോളജിസ്‌റ് ഡോക്ടര്‍ ബി രാജേന്ദ്രന്‍, സീനിയര്‍ ഫാമിലി ഫിസിഷ്യന്‍ ഡോക്ടര്‍ ബി പ്രവീഷ്, നെഞ്ചുരോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ വിനായക് മോഹന്‍, കണ്‍സല്‍ട്ടന്റ് അനസ്‌തേഷ്യയോളോജിസ്‌റ് ഡോക്ടര്‍ തോമസ് ഗ്രിഗറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ ഐ സി യു വില്‍ പരിചരിച്ചത്.
കെട്ടിട നിര്‍മാണ തൊഴിലാളിയായ രാജേഷിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. അവൈറ്റിസിലെ ഡോക്ടര്‍മാരുടെ ശ്രമഫലമായി അത്യാസന്ന നിലയിലുണ്ടായിരുന്ന ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആയതു ശരിക്കും ചാരിതാര്‍ഥ്യം നല്‍കുന്നുവെന്ന് അവൈറ്റിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശാന്തി പ്രമോദ്, ജ്യോതി പാലാട്ട് എന്നിവര്‍ പറഞ്ഞു. പാലക്കാടും പരിസര പ്രദേശത്തമുള്ള എല്ലാവര്ക്കും ചെലവ് കുറഞ്ഞ മികച്ച ചികിത്സ എന്നതാണ് അവൈറ്റിസിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ആരോഗ്യ രംഗത്ത് അനുകമ്പ ആര്‍ജവം ആദരവ് എന്നീ മൂല്യങ്ങള്‍ക്കാണ് അവൈറ്റിസ് പ്രാധാന്യം നല്‍കുന്നതെന്ന് സിഇഒ ഡോക്ടര്‍ പി മോഹനകൃഷ്ണന്‍ പറഞ്ഞു. ഒരു പുനര്‍ജ്ജന്മം കിട്ടിയ സന്തോഷത്തിലാണ് രാജേഷും കുടുംബവുമിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."