ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ച് ഓഫ്: നടപടിയുമായി പഞ്ചായത്ത് വകുപ്പ്
മലപ്പുറം: ഫോണ്‍ ഓഫ് ചെയ്യുകയും എടുക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുമായി പഞ്ചായത്ത് വകുപ്പ്. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സി.യു.ജി(ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സംവിധാനത്തില്‍ സിം കാര്‍ഡുകള്‍ അനുവദിക്കുകയും ഉപയോഗം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണുകള്‍ എല്ലാ സമയത്തും പ്രവര്‍ത്തനക്ഷമമായിരിക്കേണ്ടതാണെന്നും യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴോ, സമാനമായ അവസരങ്ങളിലോ ശബ്ദമുണ്ടാകാത്ത അവസ്ഥയിലേക്ക് മാറ്റി ഉപയോഗിക്കേണ്ടതാണെന്നും യാതൊരു കാരണവശാലം സ്വിച്ച് ഓഫ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കര്‍ശന നിര്‍ദേശമുണ്ടായിട്ടും പല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഡയറക്ടര്‍ പുതിയ ഉത്തരവിറക്കിയത്. സി.യു.ജി സിം ഉപയോഗിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അത്യാവശ്യ സമയങ്ങളിലൊഴികെ ഫോണുകള്‍ സജീവമായ അവസ്ഥയില്‍ സൂക്ഷിക്കണമെന്നാണു നിര്‍ദേശം. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും സിംകാര്‍ഡ് നിര്‍വീര്യമാക്കുകയും ചെയ്യും. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."