മുഖ്യമന്ത്രിക്കെതിരെ ജാതീയമായ അധിക്ഷേപ കാര്‍ട്ടൂണ്‍: ജന്മഭൂമിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കേസ് കൊടുത്തു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച ജന്മഭൂമി പത്രത്തിനെതിരെ കേസ് കൊടുത്തു. കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ കേരള ഇന്‍ചാര്‍ജ്ജുമായ വി.ആര്‍ അനൂപാണ് ഗുരുവായൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാന്‍ പരാതി കൊടുത്തിരിയ്ക്കുന്നതെന്ന് അനൂപ് പ്രതികരിച്ചു. ഞാന്‍ കൂടി ഉള്‍പ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്ന നിലയിലാണ് എന്റെ പരാതി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ സ്വന്തം നിലയില്‍ 'ജന്‍മഭൂമി' യ്‌ക്കെതിരെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും അനൂപ് പറഞ്ഞു.
ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ജാതി പരാമര്‍ശിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 'തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പൊ ഓര്‍ക്കണമായിരുന്നു' എന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."