തൃക്കാക്കരയില്‍ കുടംബക്ഷേമ കേന്ദ്രം പദ്ധതി ത്രിശങ്കുവില്‍
കാക്കനാട്: ചോര്‍ന്നൊലിച്ച് ശോചനീയവസ്ഥയിലായ തൃക്കാക്കര പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ കുടംബക്ഷേമ കേന്ദ്രം പദ്ധതി ആരോഗ്യ വകുപ്പ് ഉപേക്ഷിച്ചേക്കും. കുടുംബക്ഷേമ കേന്ദ്രം പദ്ധതി നടപ്പിലാക്കാന്‍ നിലവിലെ കെട്ടിടത്തില്‍ വേണ്ടത്ര സ്ഥല സൗകര്യമില്ലെന്നിരിക്കെ, ആരോഗ്യ കേന്ദ്രം ചോര്‍ന്നൊലിച്ച് ശോചനീയവസ്ഥയിലായത് നിര്‍ദിഷ്ട പദ്ധതിക്ക് നടപ്പിലാക്കുന്നതിന് തിരിച്ചടിയായി.
ക്വാര്‍ട്ടേഴ്‌സിലെ പ്രഥമികാരോഗ്യ കേന്ദ്രം ശോചിനീയാവസ്ഥയിലായ സാഹചര്യത്തില്‍ കുടുംബക്ഷേമ കേന്ദ്രമാക്കാനുള്ള തീരുമാനം നടപ്പിലാക്കാവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്. ആരോഗ്യ വകുപ്പിന്റെ കുടുംബക്ഷേമ കേന്ദ്രം തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ക്വാര്‍ട്ടേഴ്‌സിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടപ്പിലാക്കാനായിരുന്നു പി.ടി.തോമസ് എം.എല്‍.എ നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ ക്വാര്‍ട്ടേഴ്‌സ് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ശുചിമുറി മാലിന്യം ചോര്‍ന്നു ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്.
പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്വാര്‍ട്ടേഴ്‌സിലെ കെട്ടിടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തന്നെ പരിമിത സ്ഥല സൗകര്യത്തിലാണ്. കുടുംബക്ഷേമ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ സൗകര്യം 2,400 ചതുരശ്രമീറ്ററാണ്.
ഹെല്‍ത്ത് മിഷന്‍ അധികൃതര്‍ നടത്തിയ പരിശോധയില്‍ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സ്ഥല സൗകര്യമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് പദ്ധതിക്ക് തിരിച്ചടിയായിരിക്കെയാണ് കെട്ടിടം ചോര്‍ന്നൊലിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."