HOME
DETAILS
MAL
ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് മഹിജ കത്തയക്കും
backup
August 13 2017 | 06:08 AM
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് മഹിജ കത്തയക്കും. കേസ് ഏറ്റെടുക്കാന്‍ നാലാഴ്ച്ച കൂടി സമയം വേണമെന്ന് സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജിഷ്ണു കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ നിലവില്‍ കേസുകളുടെ ബാഹുല്യമുള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സി.ബി.ഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. ജിഷ്ണുവിന്റെ പിതാവ് അശോകന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേരളാ പൊലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കന്‍ പൊലിസിലെ ചിലര്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."