HOME
DETAILS

നാടു ചുറ്റലിന് താല്‍ക്കാലിക വിരാമം, ഇനി ശ്രദ്ധ തെരഞ്ഞെടുപ്പില്‍; 2019ല്‍ മോദി വിദേശ പര്യടനം നടത്തില്ലെന്ന്

  
backup
December 26, 2018 | 3:48 AM

national-no-foreign-visit-on-cards-as-pm%e2%80%89narendra-modi-focuses-on-2019-polls-26-12-2018

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്തോടെ അടുത്ത വര്‍ഷത്തെ വിദേശ പര്യടനം വരെ വേണ്ടെന്നു വെക്കാന്‍ തയ്യാറായിരിക്കുകയാണ് പ്രധാനമന്ത്രി. പകരം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധയൂന്നാനാണ് തീരുമാനം. 2019ലെ ആദ്യ നാല് മാസങ്ങളില്‍ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നിര്‍ബന്ധമായി പങ്കെടുക്കേണ്ട ചടങ്ങുകള്‍ ഇല്ലാത്തതിനാലാണ് വിദേശ പര്യടനം മാറ്റിവച്ചതെന്നാണ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ വര്‍ഷം 14 തവണയാണ് മോദി വിദേശസന്ദര്‍ശനം നടത്തിയത്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവര്‍ഷം കൊണ്ട് എത്തിയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ ചുറ്റാനായി മാത്രം മോദി 2000 കോടി രൂപ ചെലവിട്ടെന്ന് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ മന്ത്രി വി.കെ സിങ് വെളിപെടുത്തിയിരുന്നു. നേരത്തെ, വിവരാവകാശ നിയമ പ്രകാരമുള്ള മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ച്ചയായി മോദി നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രധാന പ്രാസംഗികനായിരുന്നു മോദി. അതേസമയം മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

മൂന്നിടത്തും കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് ബി.ജെ.പിയ്ക്ക് തിരിച്ചടിയായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങളിലൂന്നിയുള്ള പ്രചരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

കൂടാതെ, വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  9 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  33 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  39 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  19 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago