തൊടുപുഴയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന റാലി
തൊടുപുഴ: തൊടുപുഴ നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും മര്‍ച്ചന്റ് യൂത്ത്വിങും സംയുക്തമായി തൊടുപുഴയില്‍ സ്വാതന്ത്രദിന റാലിയും സാംസ്കാരിക സമ്മേളനവും നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
15ന് രാവിലെ 10ന് തൊടുപുഴ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റാലി മര്‍ച്ചന്റ് ട്രസ്റ്റ് ഹാളിന് മുന്നില്‍ സമാപിക്കും. ദ്രോണാചാര്യ കെ പി. തോമസ് റാലിയില്‍ സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് ചേരുന്ന സാംസ്കാരിക സമ്മേളനം പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ് സി. കെ. ശിഹാബ് അധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ സ്വാതന്ത്രദിന സന്ദേശം നല്‍കും.
സംസ്ഥാന-ദേശീയ തലത്തില്‍ കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ യോഗത്തില്‍ മെമന്റോ നല്കി ആദരിക്കും. റാലിയില്‍ മികച്ച പ്രകടനം നടത്തുന്ന മൂന്ന് സ്കൂളുകള്‍ക്ക് എവറോളിങ് ട്രോഫിയും യഥാക്രമം 5001, 2501, 1001 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. തൊടുപുഴ മേഖലയിലെ 25 സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍, കായിക താരങ്ങള്‍, എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എസ്പി കേഡറ്റുകള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ. കെ. നാവൂര്‍കനി, സെക്രട്ടറി പി .അജീവ്, യൂത്ത് വിങ് പ്രസിഡന്റ് സി. കെ. ഷിഹാബ്, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി പി. ആര്. പ്രശാന്ത്, വൈസ് പ്രസിഡന്റ് കെ. ആര്. ഉമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."