എസ്.പി മുരളീധരന്റെ ജലസുരക്ഷാ സന്ദേശയാത്ര ജില്ലയില്‍
തൊടുപുഴ: മുങ്ങിമരണങ്ങളെ പ്രതിരോധിക്കാനും കുട്ടികളിലും യുവാക്കളിലും ജലസുരക്ഷ അവബോധം നല്‍കാനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര സാഹസിക നീന്തല്‍താരം എസ്.പി മുരളീധരന് നടത്തുന്ന ജലസുരക്ഷായാത്രയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാളെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 1.15ന് അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി ജലസുരക്ഷായാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പൊതുവിദ്യാലയങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുന്ന മുരളീധരന്, വിദ്യാര്‍ഥികളില്‍ മുങ്ങിമരണങ്ങള്‍ പ്രതിരോധിക്കാനുള്ള വഴികള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം ജലസുരക്ഷ അവബോധവും പ്രചരിപ്പിക്കും. ഓരോ വിദ്യാലയത്തിലും 30 മിനിട്ട് നീളുന്ന പരിപാടിയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രാഥമിക നീന്തല്‍പഠനം കുട്ടികളില്‍ പ്രചരിപ്പിക്കുന്നതിന് മുരളീധരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സേവ് വാട്ടര്‍ സേവ് ലൈഫ് സ്വിമ്മിങ് പ്രൊമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റി, കലാം വാരിയേഴ്സ് കേരള ഘടകം എന്നീ സംഘടനയുടെ നേതൃത്വത്തിലാണ് ജലസുരക്ഷ യാത്ര നടത്തുന്നത്.
കലാം വാരിയേഴ്സ് പ്രസിഡന്റ് ടി .പി അനൂപ്, എക്സിക്യുട്ടീവ് മെമ്പര്‍മാരായ പി .ജി ജയചന്ദ്രന്, കെ സി അനില്‍കുമാര്‍, ടി കെ രമേശ്, സേവ് വാട്ടര്‍ സേവ് ലൈഫ് സ്വിമ്മിങ് പ്രൊമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റി അംഗം ആര് പൊന്നപ്പന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."