കട്ടപ്പന സഹകരണ ആശുപത്രി നാടിനു സമര്‍പ്പിച്ചു
കട്ടപ്പന: കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ ഹൈറേഞ്ച് ജനതയ്ക്കാകെ വാഗ്ദാനം നല്‍കി കട്ടപ്പന സഹകരണ ആശുപത്രി നടിന് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് സ്‌പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ത്യമാക്കിയത് നാടിന്റെയാകെ പിന്തുണയോടെയാണ്.
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗവിഭാഗം, പീഡിയാട്രിക്, ദന്തല്‍, ഗൈനക്കോളജി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി ആന്‍ഡ് ട്രോമാകെയര്‍ എന്നീവിഭാഗങ്ങളും കമ്പ്യൂട്ടറൈസ്ഡ് ലാബോറട്ടറി, ഡിജിറ്റല്‍ എക്‌സ്‌റെ, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ഫിസിയോതെറാപ്പി, ഫാര്‍മസി, ആരോഗ്യഇന്‍ഷുറന്‍സ് (ആര്‍എസ്ബിവൈ, ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നീ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ആശുപത്രിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. സഹകരണ ആശുപത്രി സ്ഥാപക ചെയര്‍മാന്‍ സി.വി വര്‍ഗീസ് അധ്യക്ഷനായി. അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തി. ആര്‍.എസ്.ബി.വൈ പദ്ധതിയുടെ ഉദ്ഘാടനം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എസ്. ലളിതാംബിക ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ഫിസിയോ തെറാപ്പി വിഭാഗം കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ബിന്ദു സെബാസ്റ്റിയനും ദന്താശുപത്രി കെ.കെ. ജയചന്ദ്രനും ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം ഇ.എം ആഗസ്തിയും കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പി .എന്‍. വിജയനും നിര്‍വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ജോയി വെട്ടിക്കുഴി, സി കെ മോഹനന്‍, ലീലാമ്മ ഗോപിനാഥ്, മനോജ് .എം. തോമസ്, റോമിയോ സെബാസ്റ്റ്യന്‍,വി .ആര്‍. സജി, കെ. പി. ഹസന്‍, എ .ആര്‍. രാജേഷ്, സി .വി .ശശിധരന്‍, പി. സി. സുകുമാരന്‍, വി .ആര്‍. ശശി, പി .കെ. ഗോപി, ഷൈന്‍ ജോസഫ്, ടിജി. എം. രാജു, എസ് .ഷേര്‍ളി, അഡ്വ. എം. കെ. തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ആശുപത്രി സംഘം പ്രസിഡന്റ് കെ .ആര്‍. സോദരന്‍, സെക്രട്ടറി ജി. സുബീഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സുമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."