താരങ്ങളുടെ പരീശീലനം മുടക്കി സ്റ്റേഡിയത്തില്‍ ആര്.എസ്.എസ് പരിപാടി; സംഭവം സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍
കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയം ആര്.എസ്.എസ് പരിപാടി നടത്താന്‍ വിട്ടുനല്‍കിയതിനെത്തുടര്‍ന്ന് ഒളിമ്പ്യന്‍ ജിന്സണ് ജോണ്സണ് അടക്കമുള്ള താരങ്ങളുടെ പരിശീലനം മുടങ്ങി. സി.പി.എം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളും അനുബന്ധ സ്റ്റേഡിയവും പത്ത് ദിവസത്തേക്കാണ് ആര്.എസ്.എസ് പരിപാടിക്കായി വാടകയ്ക്ക് നല്‍കിയത്. ഇത് മൂലം ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനം നടുറോഡിലായി.
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് പരിപാടിക്കായി താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മ്മിച്ചതോടെ ഗ്രൗണ്ടിന് കേടുപാടുകള്‍ ഉണ്ടായെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കമ്യൂണിറ്റി ഹാള്‍ മാത്രമാണ് ആര് എസ് എസിന് വാടകയ്ക്ക് നല്‍കിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ 70,000 രൂപയ്ക്ക് ഹാളും സ്റ്റേഡിയവും അടക്കമാണ് വാടകയ്ക്ക് എടുത്തതെന്നാണ് ആര്.എസ്.എസ് നേതാക്കള്‍ പറയുന്നത്.
കായിക താരങ്ങള്‍ക്കു നല്‍കേണ്ട സ്റ്റേഡിയം ഇത്തരം ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."