മുസ്‌ലിം ലീഗ് സമരസംഗമം
കോട്ടയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും രാജ്യത്ത് ദലിത്, ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരസംഗമങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയില്‍ നടത്തിയ സമരസംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഭരണത്തിനു കീഴില്‍ കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണെന്നും സര്‍വത്ര താറുമാറായ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എ.എ ലത്തീഫ്, ജനറല്‍ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമര സംഗമത്തില്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് കുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കുഞ്ഞുമോന്‍ കെ. മേത്തര്‍,മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാര്‍, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി സോമന്‍ പുതിയാത്ത്, മുസ് ലിം ലീഗ് നേതാക്കളായ പി.കെ അബ്ദുസമദ്, പി.ഇ അബ്ദുല്‍കരിം, പി.കെ അബ്ദുല്‍സലാം, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അജി കൊറ്റമ്പടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."