HOME
DETAILS
MAL
മുന്നണിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ സന്തോഷം എം.പി വീരേന്ദ്രകുമാര്‍
backup
December 26 2018 | 09:12 AM
കോഴിക്കോട്: ആശയപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സംവിധാനത്തിലേക്ക് തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്ന് എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പി. സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല എല്‍.ഡി.എഫുമായുണ്ടായിരുന്ന ബന്ധമെന്നും വീരേന്ദ്രകുമാര്‍ മുന്നണി പ്രവേശനത്തോട് പ്രതികരിച്ചു.
വരാനിരിക്കുന്നത് ബൗദ്ധികമായി തകര്‍ക്കുന്ന അടിയന്തരാവസ്ഥയാണ്. പരസ്പരം സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ലോക് താന്ത്രിക ജനതാദളിന് പുറമെ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെയും ഐഎന്‍എല്ലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ ചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."