'മാതാപിതാക്കള്‍ മക്കള്‍ക്കു ജീവിതാനുഭവങ്ങള്‍ പകര്‍ന്നുനല്‍കണം'
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ ആധുനിക മാധ്യമ സാങ്കേതിക വിദ്യയുടെ ഇരകളാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നല്ല ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്കുന്ന കൂട്ടുകാരാകാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണമെന്നു കേരള വനിതാ കമ്മീഷന് അംഗം ഡോ.ജെ. പ്രമീളാ ദേവി.
ചങ്ങനാശേരി എസ്.ബി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടൂ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച മക്കളെ അറിയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അറിവിനായി ആധുനിക മാധ്യമങ്ങളെ ആശ്രയിക്കാമെങ്കിലും വിവേകം ജീവിച്ചുതന്നെ നേടേണ്ടതാണെന്നും അവര്‍ പറഞ്ഞു.
മാതാപിതാക്കളുമായുള്ള സംഭാഷണം മക്കള്‍ക്കു സാന്ത്വനം നല്കുന്നില്ലെങ്കില് അനാവശ്യ ബന്ധങ്ങള്‍ രൂപപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് പി. കൊട്ടാരം അധ്യക്ഷനായി.
അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു വാരുവേലില്‍, പ്രിന്‍സിപ്പല്‍ ജോസ് ജോസഫ്, ഹെഡ്മാസ്റ്റര് തോമസ് സി. ഓവേലില്‍, പിറ്റിഎ പ്രസിഡന്റ് ജയിംസ് പുത്തന്‍പുരയ്ക്കല്‍, അധ്യാപകരായ ജോജി എ, ജോബി പി.സി, ഷിബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് ജെ. പ്രമീളാദേവി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."