കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ കൂട്ടധര്‍ണ ഇന്ന്
കോട്ടയം: സ്വകാര്യബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍.
പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യബസ്സുകള്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ 10.3ന് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ബസുടമകള്‍ കൂട്ടധര്‍ണ നടത്തും.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുക, സ്റ്റേജ് കാരിയേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലുണ്ടായ വന്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ഗതാഗതമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വ്യവസായം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാതെ സ്വകാര്യബസുകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും 18ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ടി ജെ ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എസ് സുരേഷ്, ട്രഷറര്‍ ടി.യു ജോണ്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."