മരുന്ന് വിതരണം അവതാളത്തില്‍
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരില്ലാത്തത് മരുന്ന് വിതരണം പ്രതിസന്ധിയിലാക്കുന്നു. മൂന്ന് പേര്‍ ജോലി ചെയ്തിരുന്നിടത്ത് നിലവില്‍ ഒരാള്‍ മാത്രമാണ് മരുന്ന് വിതരണത്തിനുള്ളത്.
ഇതുമൂലം ഫാര്‍മസിക്ക് മുന്‍പില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതായും ഏറേ നേരം ക്യൂവില്‍ നിന്ന ശേഷം മരുന്നില്ലാതെ തിരിച്ച് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.
നാല് ഫാര്‍മസിസ്റ്റുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ നവംബറില്‍ പെന്‍ഷനായി. മറ്റൊരാള്‍ ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ നീണ്ട അവധിയിലാണ്. ശേഷിക്കുന്ന രണ്ടു ഫാര്‍മസിസ്റ്റുകളാണ് രണ്ടു ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നത്.
നാലുപേര്‍ ഉണ്ടായിരുന്നപ്പോള്‍ രാവിലെ ഡ്യൂട്ടിക്ക് മൂന്നുപേരും ഉച്ചകഴിഞ്ഞ് ഷിഫ്റ്റില്‍ ഒരാളുമാണ് ജോലി ചെയ്തിരുന്നത്.
ഇപ്പോള്‍ മൂന്ന് ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലത്ത് ഒരാള്‍ മാത്രമായതാണ് മരുന്നു വിതരണം പ്രതിസന്ധിയിലാക്കിയത്.
വര്‍ഷക്കാലമായതിനാല്‍ വിവിധ തരം പനികള്‍ ബാധിച്ച് എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
അതിനനുസരിച്ച് ജീവനക്കാരെ നിയമിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
ആവശ്യത്തിന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലെന്നുള്ള വിവരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
പി.എസ്.സി നിയമനം വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികളും രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."