ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു
മൂവാറ്റുപുഴ: അങ്കമാലി -ശബരി പാതയുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ മൂവാറ്റുപുഴയിലും പെരുമ്പാവൂരും സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. അങ്കമാലി ശബരി റെയില്‍ പാതയുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ, ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ മുന്‍എം.എല്‍.എ ബാബു പോള്‍, പി.എം.ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴയിലും പെരുമ്പാവൂരും സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് അനുവദിച്ചത്.
ഒരു തഹസീല്‍ദാര്‍, ഒരു ഡെപ്യൂട്ടി തഹസീല്‍ദാര്‍, മൂന്ന് റവന്യൂ ഇന്‍സ്പെക്ടര്‍, ഒരു യു.ഡി ക്ലര്‍ക്ക്, രണ്ട് എല്‍.ഡി ക്ലര്‍ക്ക്, മൂന്ന് സര്‍വേയര്‍ അടക്കം 20 ജീവനക്കാരെയാണ് ഓരോ ഓഫിസിലും നിയമിക്കുന്നത്. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനിലും പെരുമ്പാവൂരില്‍ നിറുത്തലാക്കിയ ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ ഓഫിസിലുമാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 350ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
അങ്കമാലി- ശബരി പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായി വരുന്നു. മൂവാറ്റുപുഴയിലും പെരുമ്പാവൂരും സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കാലടി മുതല്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയായ മഞ്ഞള്ളൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയും. സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് ആരംഭിക്കുന്നതോടെ ശബരി പാതയ്ക്കായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ പണം ലഭിക്കുമെന്ന പ്രതിക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."