മുസ്‌ലിം ലീഗ് സമരസംഗമം
തളിപ്പറമ്പ്: മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സമര സംഗമം സംഘടിപ്പിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും ന്യൂനപക്ഷ ദലിത് പീഡനങ്ങള്‍ക്കും ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ അഴിമതിക്കുമെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി.
തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സമര സംഗമം ജില്ലാ മുസ്‌ലിംലീഗ് ജന. സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു. സി.പി.വി അബ്ദുല്ല അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, പി.പി മമ്മു, കെ.കെ അബ്ദുറഹിമാന്‍, ഫൈസല്‍ ചെറുകുന്നോന്‍, പി.സി നസീര്‍, അലി മംഗര, ആസിഫ് ചപ്പാരപ്പടവ്, ഒ.പി ഇബ്രാഹിം കുട്ടി, കെ.പി അബൂബക്കര്‍ ഹാജി, അഹമദ് പൂമംഗലം, സി.കെ മഹമൂദ്, അബൂബക്കര്‍ വായാട്, ഹംസ മൗലവി പള്ളിപ്പറമ്പ്, പി. മുഹമ്മദ് ഇഖ്ബാല്‍ സംസാരിച്ചു. .
പയ്യന്നൂരില്‍ ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ വള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്.എ ശുക്കൂര്‍ ഹാജി അധ്യക്ഷനായി. കെ.ടി സഹദുല്ല, എസ്.കെ മുഹമ്മദ് സൈഫുദ്ദീന്‍, സി.കെ മൂസക്കുഞ്ഞി ഹാജി, റഫീഖ്, പി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, രുഖ്‌നുദ്ധീന്‍ എം. അബ്ദുല്ല, സംസാരിച്ചു.
കല്ല്യാശ്ശേരി മണ്ഡലം പഴയങ്ങാടിയില്‍ സംഘടിപ്പിച്ച സമര സംഗമം അന്‍വര്‍ സാദത്ത് പാലക്കാട് ഉദ്ഘാടനം ചെയ്തു. എസ്.കെ.പി.സക്കറിയ അധ്യക്ഷനായി. ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു, എം.എസ്.എഫ് ദേശീയ സമിതി അംഗം ഇബ്രാഹിം പല്ലന്‍കോട്, ഗഫൂര്‍ മാട്ടൂല്‍, കെ.വി മുഹമ്മദലി ഹാജി, വി.പി മുഹമ്മദലി, ജംഷീര്‍ ആലക്കാട്, അസ്‌ലം കണ്ണപുരം, ബി.സി ഖാസിം, സംസാരിച്ചു.
സയീദ് കായിക്കാരന്‍, പി.എം ഷരീഫ്, എസ്.യു റഫീഖ്, കെ.കെ ഇബ്രാഹിം ഹാജി, ഫൈസല്‍ കുഞ്ഞിമംഗലം, ആലി ഹാജി ആലക്കാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."