തിമിംഗല വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാന്
ടോക്കിയോ: തിമിംഗല വേട്ട ജൂലൈയില്‍ വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ജപ്പാന്. ലോക വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ജപ്പാന് തിമിംഗല വേട്ട നേരത്തെ നിര്‍ത്തിവച്ചതായിരുന്നു. അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മിഷനില്‍ (ഐ.ഡബ്ല്യു.സി) നിന്ന് പിന്മാറുമെന്ന് ജപ്പാന് അറിയിച്ചു.
തിമിംഗലത്തെ വ്യാപരത്തിനായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന സംഘടനയായ ഐ.ഡബ്ല്യു.സിയില്‍ 1951 മുതലുള്ള അംഗമാണ് ജപ്പാന്. ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമായി തിമിംഗിലങ്ങളെ വേട്ടയാടാന്‍ ഐ.ഡബ്ല്യു.സി അനുമതി നല്‍കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചായിരുന്നു ജപ്പാന് വന്‍തോതില്‍ തിമിംഗില വേട്ട നടത്തിവന്നിരുന്നത്. ഇതിനെതിരേ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയതോടെയാണ് തിമിംഗല വേട്ട പൂര്‍ണമായും ജപ്പാന് നിര്‍ത്തിവച്ചത്. ഇപ്പോള്‍ കമ്മിഷനില്‍നിന്ന് പിന്മാറുന്നതോടെ ഈ വ്യവസ്ഥ ലംഘിച്ച് വന്‍തോതില്‍ തിമിംഗിലങ്ങളെ വേട്ടയാടാനാണ് ജപ്പാന് ലക്ഷ്യംവയ്ക്കുന്നത്. ആസ്ത്രേലിയ, യൂറോപ്യന്‍ യൂനിയന്‍, യു.എസ് എന്നിവ തിമിംഗല വേട്ടയെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ തിമിംഗലത്തെ ഭക്ഷിക്കല്‍ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ജപ്പാന് വാദം. വാണിജ്യത്തിനായുള്ള തിമിംഗല വേട്ട ജപ്പാന് അതിര്‍ത്തികളില്‍ മാത്രം പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് യോഷ്ഹിദെ സുഗ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."