കോഴിമാലിന്യം തള്ളാനെത്തിയ 12 പേര്‍ പിടിയിലായി
വണ്ടൂര്‍: നാട്ടുകാരെയും പൊലിസ്, ആരോഗ്യവകുപ്പ് ജീവനക്കാരെയും കബളിപ്പിച്ചു വണ്ടൂര്‍ പഞ്ചായത്തില്‍ കോഴി മാലിന്യം തള്ളല്‍ പതിവാക്കിയതോടെ പൊലിസ് രാത്രികാല പരിശോധന ശക്തമാക്കി. ഇതോടെ മാലിന്യം തള്ളാനെത്തിയ 12 പേര്‍ പിടിയിലായി.
വണ്ടൂര്‍ കാരാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു മാലിന്യം തള്ളാനെത്തിയ സംഘത്തെയാണ് ഇന്നലെ പുലര്‍ച്ചെ വാഹനത്തോടൊപ്പം വണ്ടൂര്‍ പൊലിസ് പടികൂടിയത്.
സ്ഥലമുടമ കാരാട് തുള്ളിശേരി അബ്ബാസ് (46), ഏജന്റ് കാരാട് മേക്കളം പറ്റ ശശീന്ദ്രന്‍, അരീക്കോട് വെള്ളേരി സ്വദേശികളായ കുഴിയങ്ങല്‍ യഹ്‌യ (31), മഠത്തില്‍തൊടിക ഷരീഫ് (34), ചെമ്പന്‍പറമ്പ് റഷീദ് (34), കുഴിയേങ്ങല്‍ സമദ് (32), കരിക്കാടംപൊയില്‍ ഷമീം (20), കരിക്കാടംപൊയില്‍ ഷബീര്‍ (25), തട്ടാരപറമ്പില്‍ റഫീഖലി (23), ബെസ്റ്റ് ബംഗാള്‍ സ്വദേശികളായ മണ്ടല്‍ ജിയാസുദ്ദീന്‍ (21), ഉസ്‌റാഫില്‍ മുള്ള (3), നിജാനൂര്‍ മണ്ടല്‍ (29) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
രണ്ടു ലോറികളിലായി ചാക്കുകണക്കിനു കോഴിമാലിന്യങ്ങളുമായാണ് സംഘം എത്തിയത്.
കഴിഞ്ഞ ദിവസം കോഴിപ്പറമ്പില്‍ കോഴി മാലിന്യം തള്ളിയതടക്കം നിരവധി പ്രശ്‌നങ്ങള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കടകള്‍ക്കു കര്‍ശന നിര്‍ദേശങ്ങളുമായി വണ്ടൂര്‍ പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."