HOME
DETAILS
MAL
ആന്ധ്രാപ്രദേശിനും ഹൈക്കോടതി; ജനുവരി ഒന്നിന് പ്രവര്‍ത്തനം തുടങ്ങും
backup
December 26 2018 | 19:12 PM
അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക ഹൈക്കോടതി രൂപീകരിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി ഒന്നിന് തലസ്ഥാനമായ അമരാവതിയില്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ 25-ാമത്തെ ഹൈക്കോടതിയായിരിക്കും ഇത്.
നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥനെയാണ് ആന്ധ്രാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.
അദ്ദേഹത്തിന് പുറമെ 15 ജഡ്ജിമാരെയും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."