അമിത്ഷാക്കെതിരേ നിതിന്‍ ഗഡ്കരി; ബി.ജെ.പിയില്‍ തുറന്ന പോര്
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നേതൃത്വത്തിനെതിരേ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. പാര്‍ട്ടിയിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും മോശം പ്രകടനത്തിന് ഉത്തരവാദി ദേശീയാധ്യക്ഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അമിത്ഷാക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ട്ടി നേതൃത്വത്തിനെതിരേ ഗഡ്കരി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതോടെ പാര്‍ട്ടിക്കകത്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ തല പൊക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുംബൈയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ അദ്ദേഹം നടത്തിയ പരാമര്‍ശം പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ ഒട്ടും സുഖകരമല്ലെന്നാണ് വ്യക്തമാക്കുന്നത്. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച ഗഡ്കരി, രാജ്യത്തിനു വേണ്ടത് സഹിഷ്ണുതയാണെന്നും കൂട്ടിച്ചേര്‍ത്തു.
വിജയത്തിന് ഒരുപാട് പിതാക്കന്മാരുണ്ടാകും. എന്നാല്‍ പരാജയം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല. നന്നായി സംസാരിച്ചുവെന്നു കരുതി തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് വിജയിക്കാനാകില്ല. നിങ്ങളൊരു പണ്ഡിതനാണെങ്കിലും ആരും നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല. തനിക്കു മാത്രം തെറ്റുപറ്റില്ലെന്നും അതെല്ലാം മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതാണെന്നുള്ള നാട്യവും അനാവശ്യമാണ്. വിശ്വാസവും അഹങ്കാരവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മനസിലാക്കണമെന്നും ഗഡ്കരി ആരുടെയും പേരെടുത്തു പറയാതെ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."