മുസ്ലിം ലീഗ് സമരസംഗമം
മണ്ണാര്‍ക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സമര സംഗമം നടത്തി. ദളിത് ആദിവാസി ന്യൂനപക്ഷങ്ങള്‍ക്ക് തുല്യനീതിയും സുരക്ഷയും ഉറപ്പാക്കുക, റേഷന്‍ കാര്‍ഡ് മുന്‍ഗണനയില്‍ അര്‍ഹര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഗമം നടത്തിയത്. സമര സംഗമം അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവര്‍ സമയര പ്രമേയം വിശദീകരിച്ചു. മണ്ഡലം ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, എം.കെ മുഹമ്മദാലി, എം. മമ്മദ് ഹാജി, കൊളമ്പന്‍ ആലിപ്പു ഹാജി, അച്ചിപ്ര മൊയ്തു, ടി.കെ മരക്കാര്‍, മുഹമ്മദലി ആലായന്‍, എം.കെ ബക്കര്‍, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, ഹുസൈന് കളത്തില്‍, സി. ഷഫീഖ് റഹിമാന്‍, അര്‍സല്‍ എരേരത്ത്, കെ.ടി അബ്ദുല്ല, കെ. അജ്മല്‍ നിയാസ്, പി. അജ്മല്‍ റാഫി, പി. മൊയ്തീന്, പി. ഷാനവാസ്, കെ.ടി ഹംസപ്പ, കെ.ഹംസ, പാറശ്ശേരി ഹസ്സന്, പി. മുഹമ്മദലി അന്‍സാരി, അസീസ് പച്ചീരി, കെ.സി അബ്ദുഹിമാന്, റഫീഖ് കുന്തിപ്പുഴ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ അഫ്സല്, വി.സിറാജുദ്ദീന്, മാസിത സത്താര്‍, ഷഹന കല്ലടി, സി.എച്ച് നുസ്റത്ത്, സലീന, മുനീറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."