HOME
DETAILS
MAL
നെന്മാറ നിയോജക മണ്ഡലത്തില്‍ 3.54 കോടിയുടെ ഭരണാനുമതി
backup
August 13 2017 | 09:08 AM
കൊല്ലങ്കോട: നെന്മാറ നിയോജക മണ്ഡലത്തില്‍ 2016-17 വര്‍ഷത്തിലെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്നു 3,54,10000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നെന്മാറ നിയോജക മണ്ഡലം എം.എല്‍.എ കെ. ബാബു പറഞ്ഞു. നെന്മാറ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് ഒരുകോടി അയിലൂര്‍ പഞ്ചായത്തില്‍ തിരുവഴിയോട് ഗവ. യു.പി സ്കൂള്‍ കെട്ടിടത്തിന് 80 ലക്ഷം പല്ലശ്ശന ആറ്റലക്കടവ് പാലം അപ്രോച്ച് റോഡിന് 36,10000 രൂപ വടവന്നൂര്‍ കോഴികൊത്തി റോഡിന് 23 ലക്ഷം കൊടുവായൂര്‍ ഒടുകം പാറ തോടിന് കുറുകെ പാലം നിര്‍മാണത്തിന് 75 ലക്ഷം മുതലമട പഞ്ചായത്ത് റെയില്‍വേ സ്റ്റേഷന് പാറകൊളുമ്പ് റോഡിന് 30 ലക്ഷം മുതലമട കുണ്ടലകൊളുമ്പ് കുടിവെള്ള പദ്ധതിക്ക് 12 ലക്ഷം എന്നങ്ങനെയാണ് ഭരണാമുമതിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."