ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ ഷോറൂം ഉദ്ഘാടനം
മണ്ണാര്‍ക്കാട്: ഒരുദേശത്തിന്റെ മുഴുവന്‍കാത്തിരിപ്പിന് വിരാമമിട്ട്, മണ്ണാര്‍ക്കാടിന്റെ മണ്ണില്‍ സ്‌നേഹാദരങ്ങളുടെ പൂമഴ വര്‍ഷിച്ച് പുതിയ വസ്ത്രസങ്കല്‍പ്പങ്ങളുടെ വര്‍ണ പൂക്കുടയുമായി ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യത്യസ്തതകള്‍കൊണ്ട് എന്നും വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ ഉദ്ഘാടകരിലും വ്യത്യസ്തത കൈവരിച്ചു. മതേതരത്വം മുന്‍നിര്‍ത്തി ജാതിമതഭേദമെന്യേ സ്‌കൂള്‍ വിദ്യാര്‍ഥികളെകൊണ്ട് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യിപ്പിച്ച് വിസ്മയം തീര്‍ത്തു.
മണ്ണാര്‍ക്കാട് ഷോറൂമിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പുഴ ലിറ്റില്‍ കിങ്ഡം സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി എയ്ഞ്ചല്‍ ജോസഫ്, കല്ലടി ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മുഫീദ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജെന്റ്‌സ് ഫ്‌ളോറിന്റെ ഉദ്ഘാടനം ജല്ലിപ്പാറ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി ടി.പി ഗിരീഷ്, തെങ്കര ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി കെ. ഭാവന എന്നിവരും, വെഡ്ഡിംഗ് ഫ്‌ളോറിന്റെ ഉദ്ഘാടനം ഇരിങ്ങാട്ടിരി എ.എം.എല്‍.പി സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി കെ. ദിയാന, എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനി പി.എസ് ആവണി കൃഷ്ണ എന്നിവരും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.വി.വി.ഇ.എസ് ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണിമ, യൂനിറ്റ് ട്രഷറര്‍ ബൈജു, യൂത്ത് വിങ് പ്രസിഡന്റ് വി.കെ.എച്ച് ഷമീര്‍, യൂത്ത് വിങ് സെക്രട്ടറി അബുരാജ, ട്രഷറര്‍ രനീഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടകര്‍ക്ക് ഉപഹാരം നല്‍കി.
കെ.വി.വി.ഇ.എസ് ജില്ലാ വൈസ്പ്രസിഡന്റ് സി.എച്ച് അബ്ദുല്‍ഖാദര്‍, ബാസിത് മുസ്‌ലിം എന്നിവര്‍ നറുക്കെടുപ്പില്‍ വിജയിയായ മിന്നത്തിന് സ്‌കൂട്ടര്‍ താക്കോലും സന്നിഹിതരായവരില്‍നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത പത്തുപേര്‍ക്ക് സ്വര്‍ണ നാണയവും നല്‍കി. അന്താരാഷ്ട്ര നിലവാരമുള്ള ഡിസൈനുകള്‍, വെഡ്ഡിംഗ് പര്‍ച്ചേസിനുമാത്രമായി പ്രത്യേക ഫ്‌ളോര്‍, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള ഡ്രസ് മെറ്റീരിയലുകളുടെ വന്‍ശേഖരം എന്നിവയല്ലൊം ചോയ്‌സ് വെഡ്ഡിംഗ് കാസിലിന്റെ മാത്രം പ്രത്യേകതയാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. പുരുഷ യുവത്വത്തിന്റെ മാറ്റുകൂട്ടുവാന്‍ പ്രമുഖ ബ്രാന്റുകളുമായി ജെന്റ്‌സ് സെക്ഷന്‍, കൂടാതെ ബ്രൈഡല്‍ ഫാന്‍സി ആന്‍ഡ് ഫൂട്ട്‌വെയര്‍ എന്നിവയുടെ അമൂല്യശേഖരവും ചോയ്‌സിലുണ്ട്.
പരിചയ സമ്പന്നരായ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റവും പ്രഗത്ഭരായ ഡിസൈനര്‍മാരുടെ സേവനവും ചോയ്‌സ് വെഡ്ഡിംഗ് കാസിലിനെ വേറിട്ട് നിര്‍ത്തുന്നു.
പ്ലേ ഏരിയ, ഫീഡിങ് റൂം എന്നീ സൗകര്യങ്ങളുമായി പിഞ്ചോമനകളുടെ പുത്തന്‍ട്രെന്റുകള്‍ കാഴ്ചവച്ച് കിഡ്‌സ് ലോഞ്ച് പ്രവര്‍ത്തനസജ്ജമാണ്. ജെന്റ്‌സ് ആന്‍ഡ് ലേഡീസ് ടൈലറിങ്, പ്രെയര്‍ഹാള്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമെ 200ല്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."