സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തും: മന്ത്രി
പാലക്കാട്: യോഗ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന രണ്ടാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത്.
വിദ്യാഭ്യാസ-ആരോഗ്യ-കായിക വകുപ്പ് സംയുക്ത മന്ത്രിതല ചര്‍ച്ചയില്‍ യോഗ സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അഖിലേന്ത്യ യോഗ മത്സരത്തില്‍ വിജയികളായ ശ്രേയ, ദിവ്യ എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി എട്ട് മുതല്‍ 11 വയസ് വരെയുള്ള സബ് ജൂനിയര്‍, 14 മുതല്‍ 17 വയസ് വരെയുള്ള ജൂനിയര്‍, 21 മുതല്‍ 25 വയസ് വരെയുള്ള സീനിയര്‍, 35ന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ ഇനങ്ങളില്‍ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ ഇന്ന് സമാപിക്കും. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. എം.ബി രാജേഷ് എം.പി, എം.എല്‍.എമാരായ കെ.വി വിജയദാസ്, കെ.ഡി പ്രസേനന്‍, മുന്‍ എം.എല്‍.എ സി.കെ രാജേന്ദ്രന്‍, സംസ്ഥാന യോഗ അസോസിയേഷന്‍ പ്രസിഡന്റ് ബി. ബാലചന്ദ്രന്‍, സെക്രട്ടറി ഡോ. രാജീവ്, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ പിണറായി, കെ.എസ്.ബി.സി.ഡി.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. മമ്മിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ യോഗാഭ്യാസികള്‍ പങ്കെടുത്ത മത്സരത്തില്‍ വിജയികളായവര്‍ക്ക് പി.കെ ബിജു എം.പി സമ്മാനങ്ങള്‍ വിതരണം ചെയ്യും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."