പുരപ്പുറ സൗരോര്‍ജ പദ്ധതി; രജിസ്ട്രേഷന്‍ 20,000 കവിഞ്ഞു
കല്‍പ്പറ്റ: പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി ആവിഷ്‌ക്കരിച്ച പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ രജിസ്‌ട്രേഷന്‍ 20,000 കവിഞ്ഞു. വരുന്ന മൂന്നു വര്‍ഷത്തിനിടെ ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍നിന്ന് ഉല്‍പാദിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ചതാണ് പുരപ്പുറ(സോളാര്‍ റൂഫ് ടോപ്്) പദ്ധതി.
പ്രതിവര്‍ഷം ഗാര്‍ഹിക-കാര്‍ഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍ നിന്ന് 150ഉം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് 100ഉം ഗാര്‍ഹികേതര-സര്‍ക്കാര്‍ ഇതര സ്ഥാപന കെട്ടിടങ്ങളില്‍നിന്നു 250ഉം മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പാദനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.കെട്ടിടങ്ങള്‍ക്ക് മുകളില്‍ സൗരനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് രണ്ടു രീതികളാണ് ബോര്‍ഡ് ആസൂത്രണം ചെയ്തത്. മേല്‍ക്കൂരയില്‍ ഉപഭോക്താവിന്റെ സ്വന്തം ചെലവില്‍ സൗരനിലയം സ്ഥാപിക്കുന്നതാണ് ഒരു രീതി. ബോര്‍ഡിന്റെ ചെലവില്‍ നിലയം സ്ഥാപിക്കുന്നതാണ് രണ്ടാമത്തേത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ കെ.എസ്.ഇ.ബിയുടെ ചെലവില്‍ നിലയം സ്ഥാപിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 10 ശതമാനം ഉപഭോക്താവിനുള്ളതാണ്. ഇതില്‍ ഉപഭോക്താവിന്റെ ഉപയോഗം കഴിച്ച് ബാക്കിയുള്ളതിന് ബോര്‍ഡ് വില നല്‍കും. ബോര്‍ഡ് പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്കു നല്‍കുന്ന അതേവിലയാണ് ഉപഭോക്താവിനും ലഭ്യമാക്കുക. ഉപഭോക്താവ് സ്വന്തം നിലയില്‍ സ്ഥാപിക്കുന്ന നിലയത്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഉപയോഗം കഴിച്ചുള്ളത് ബോര്‍ഡ് വിലക്കുവാങ്ങും. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഉപയോഗിക്കാനും ഉപഭോക്താവിന് അവകാശം ഉണ്ടായിരിക്കും.
നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൗരനിലയത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പാദനമാണ് കണക്കാക്കുന്നത്. ആയിരം മുതല്‍ രണ്ടായിരം വരെ ചതുരശ്ര വിസ്തൃതിയുള്ളതാണ് കേരളത്തിലെ സാധാരണ വീടുകളുടെ മേല്‍ക്കൂര. രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുള്ള സൗരനിലയത്തില്‍ ശരാശരി ഏഴ് വലിയ പാനലുകള്‍ ഉണ്ടാകും. ഇതില്‍നിന്നു പ്രതിവര്‍ഷം 80 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.
ഉപഭോക്താവ് ഉപയോഗിക്കുന്നതും കെ.എസ്.ഇ.ബിക്കു നല്‍കുന്നതുമായ വൈദ്യുതി ഓരോ നിലയത്തിലും സ്ഥാപിക്കുന്ന ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് മീറ്ററിലൂടെയാണ് കണക്കാക്കുക. ഉല്‍പാദിപ്പിക്കുന്നതില്‍ ഉപയോഗിക്കുന്നത് ഒഴികെയുള്ള വൈദ്യുതിയുടെ വില ഓരോ വര്‍ഷവും ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കും. നൂറു ചതുരശ്ര അടിയില്‍ സോളാര്‍നിലയം സ്ഥാപിക്കുന്ന പ്രവൃത്തി കെ.എസ്.ഇ.ബി നേരിട്ട് ചെയ്യുമ്പോള്‍ ഏകദേശം 45,000 രൂപയാണ് ചെലവ്. രണ്ടായിരം ചതുരശ്ര അടിയിലാകുമ്പോള്‍ ഇത് ഒന്‍പതു ലക്ഷം രൂപയാകും. സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം ഒരു കിലോവാട്ടിനു 17,000 രൂപ കേന്ദ്ര സബ്‌സിഡി ലഭിക്കും.
രജിസ്‌ട്രേഷനുള്ള
സമയം നീട്ടി
തിരുവനന്തപുരം: പുരപ്പുറ സൗരോര്‍ജ പദ്ധതിക്കായുള്ള രജിസ്‌ട്രേഷന്‍ നീട്ടി. അടുത്തമാസം 31 വരെയാണ് നീട്ടിയിരിക്കുന്നത്. ബോര്‍ഡിന്റെ ംംം.സലെയ.ശി എന്ന വെബ് സൈറ്റ് വഴിയോ 0471 2555544, 1912 എന്നീ നമ്പറുകളില്‍ വിളിച്ചോ രജിസ്‌ട്രേഷന്‍ നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."