HOME
DETAILS

കാലവര്‍ഷം കനത്തില്ല: മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നു

  
backup
August 13 2017 | 09:08 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%b2%e0%b4%ae

 

മലമ്പുഴ: ജില്ലയില്‍ മഴ ദുര്‍ബലമായതിനാല്‍ മലമ്പുഴ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായതിനാല്‍ സംഭരണശേഷിയുടെ സമീപത്ത് പോലും വെള്ളമെത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴ നീരൊഴുക്കിന് ഗുണകരമായിരുന്നു.
ഒരാഴ്ചയ്ക്കിടെ മലമ്പുഴ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 3.0633 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. ഈ മാസം രണ്ടിന് മലമ്പുഴയില്‍ ഉണ്ടായിരുന്നത് 52.56 ദശലക്ഷം ഘനമീറ്റര്‍ വെള്ളമായിരുന്നെങ്കില്‍ ഞായറാഴ്ചയുള്ളത് 55.6233 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളം വളരെ കുറവാണ്. 75.3315 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് 2016ല്‍ ഇതേദിവസം ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം കൃഷിക്കും ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ക്കുമായി കൂടുതല്‍ വെള്ളം കൊടുക്കേണ്ടി വന്നതിനാല്‍ ജലനിരപ്പ് ഏറെ താഴെ എത്തിയിരുന്നു. ചളി അടിഞ്ഞിരിക്കുന്നതിനാല്‍ നിലവില്‍ പരമാവധി സംഭരണശേഷിയില്‍ വെള്ളം എത്താത്ത സ്ഥിതിയാണുള്ളത്. 2015ല്‍ നടത്തിയ പഠനപ്രകാരം മലമ്പുഴ അണക്കെട്ടില്‍ 28.26 ദശലക്ഷം ഘനമീറ്റര്‍ ചളിയടഞ്ഞിട്ടുണ്ട്.
12.50 ശതമാനം സംഭരണശേഷി കുറഞ്ഞു. 226 ദശലക്ഷം ഘനമീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിന് നിലവില്‍ 197.74 ദശലക്ഷം ഘനമീറ്റര്‍ ശേഷി മാത്രമാണുള്ളതെന്നാണ് കണക്ക്. 2011-12 ല്‍ മലമ്പുഴ അണക്കെട്ടില്‍ നിന്ന് മാത്രം 800 കോടിയോളം രൂപയുടെ മണല്‍ ഖനനം ചെയ്‌തെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago