HOME
DETAILS

കൂച്ചുവിലങ്ങിട്ട് വ്യവസായ വകുപ്പ്

  
backup
December 26 2018 | 19:12 PM

vilangitt1542131

 


ബാസിത് ഹസന്‍#
തൊടുപുഴ: പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് വ്യവസായ വകുപ്പ്. പി.എസ്.സിയുടെ അധികാര പരിധിയില്‍ വരാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരിക്കണമെന്നു കാണിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് തൊഴില്‍ പുനരധിവാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ 2014 ഫെബ്രുവരി 5 ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുമേഖലാ സ്ഥാപന മേധാവികള്‍ക്ക് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വ്യവസായ വകുപ്പിന്റെ ഇടപെടല്‍.
1959ലെ കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട് പ്രകാരം രൂപീകൃതമായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപന മേധാവികള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിറങ്ങിയിട്ടും പൊതുമേഖലാ സ്ഥാപനമായ തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ കഴിഞ്ഞ 21ന് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിനെ അറിയിക്കാതെ മില്‍ മാനേജര്‍ പോസ്റ്റില്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ട്. ഈ മാസം കുറ്റിപ്പുറം മാള്‍ക്കോടെക്‌സിലും സ്പിന്നിങ് സൂപ്പര്‍വൈസര്‍ പോസ്റ്റില്‍ താല്‍ക്കാലിക നിയമനം നടത്തി.
നിലവില്‍ ഒരു വാക് ഇന്‍ ഇന്റര്‍വ്യൂ പരസ്യം എതെങ്കിലും പ്രചാരം കുറഞ്ഞ പത്രത്തില്‍ നല്‍കി താല്‍പര്യമുള്ളവരെ തിരുകിക്കയറ്റുകയാണ് പല പൊതുമേഖലാ സ്ഥാപങ്ങളിലും പതിവ്. വ്യവസായ വകുപ്പിന് കീഴിലുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ 118 താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പലരും മൂന്നും നാലും വര്‍ഷമായി തുടരുന്നവരാണ്. തൃശൂര്‍, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലുകളില്‍ ഫിനാന്‍സ് മാനേജര്‍മാര്‍ നാലു വര്‍ഷമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്നു. പല വിരമിച്ച ജീവനക്കാരും അനധികൃതമായി തുടരുന്നുണ്ട്. ആദ്യം 179 ദിവസത്തേക്ക് നിയമിക്കുകയും തുടര്‍ന്ന് കാലാവധി നീട്ടിക്കൊടുത്തുമാണ് തട്ടിപ്പ്. പിന്നീട് രാഷ്ട്രീയ സ്വാധീനത്താല്‍ ജോലി സ്ഥിരപ്പെടുത്തുന്ന പ്രവണതയാണ് കാലാകാലങ്ങളില്‍ തുടരുന്നത്. ആറു വര്‍ഷം താല്‍ക്കാലികമായി ജോലി ചെയ്തുവന്നിരുന്ന അസിസ്റ്റന്റ് മാനേജരെ കോമാളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്ലില്‍ മുന്‍കാല പ്രാബല്യത്തോടെ അടുത്തിടെ സ്ഥിരപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  13 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago