നന്മയുടെ പ്രചാരകരാവുക: ജിഫ്‌രി തങ്ങള്‍
ബൈത്തുല്‍ ഹിക്മ: അറിവും അച്ചടക്കവും ഉള്‍ക്കൊണ്ടു നന്മ പ്രചരിപ്പിക്കുകയെന്ന ദൗത്യമാണ് കുട്ടികള്‍ക്ക് സമൂഹത്തിനു സമര്‍പ്പിക്കാനുള്ളതെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാചകരില്‍ നിന്ന് അനുചരന്‍മാര്‍ മുഖേന ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കള്‍ കൈമാറി തന്ന ആദര്‍ശത്തിലൂന്നി നിലകൊള്ളണമെന്നും അനിസ്‌ലാമിക പ്രവണതകളില്‍ നിന്നു സമപ്രായക്കാരെ ബോധവല്‍ക്കരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. നന്‍മ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസാ പ്രസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികള്‍ക്കിടയില്‍ നന്‍മയുടെ പ്രചാരണം ഏറ്റെടുക്കുകയെന്നതാണ് സുന്നീ ബാല വേദിയിലൂടെ നിര്‍വഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."