HOME
DETAILS

ഇടതുമുന്നണി വര്‍ഗീയതയുടെയും അഴിമതിക്കാരുടെയും കൂടാരം: മുല്ലപ്പള്ളി

  
backup
December 26 2018 | 19:12 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f

 

തിരുവനന്തപുരം: നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണി വര്‍ഗീയ കക്ഷികളുടെയും അഴിമതിക്കാരുടെയും കൂടാരമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയതയേയും അഴിമതിയേയും ഒരുപോലെ പരിപാലിക്കുന്ന ഇടതുമുന്നണിക്ക് എല്ലാംകൊണ്ടും അനുയോജ്യരാണ് ഇവര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിക്കു കളങ്കമായ ഈ നീക്കത്തിനു നേതൃത്വം കൊടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഐ.എന്‍.എല്ലിനെ വര്‍ഗീയ കക്ഷിയായി കരുതിയതുകൊണ്ടാണ് ദീര്‍ഘകാലം വിളിപ്പാടകലെ നിര്‍ത്തിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് പെട്ടെന്നവര്‍ മതേതര കക്ഷിയായി. ബാലകൃഷ്ണ പിള്ളക്കെതിരേ കോടതിയില്‍ ദീര്‍ഘകാലം പോരാട്ടം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വി.എസ്. അച്യുതാനന്ദന്റെ നിലപാട് ഇക്കാര്യത്തില്‍ പുറത്തുവരണം. യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തകര്‍ന്നടിയുമ്പോള്‍ വീണ്ടും നിലപാട് മാറ്റേണ്ടിവരും. ബി.ജെ.പിയുമായുള്ള സഹവാസം കഴിഞ്ഞെത്തിയ സി.കെ ജാനുവിനെ ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണിക്ക് ഒരു മടിയുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago