എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന് ഓച്ചിറയില്‍ പ്രൗഢോജ്വല തുടക്കം
ഓച്ചിറ: പ്രവാചക സ്‌നേഹത്തിന്റേയും തിരുസുന്നത്തിന്റേയും ധൈഷണിക ബോധത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കി ആദര്‍ശ വഴിയില്‍ യുവതലമുറയെ സജ്ജമാക്കാന്‍ ഓച്ചിറ ഹുദൈബിയ നഗറില്‍ കൊല്ലം ജില്ലാ എസ്.കെ.എസ്.എസ്.എഫ് സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം.
വൈകിട്ട് 5ന് സമസ്ത കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ പതായ ഉയര്‍ത്തിയതോടെ ആരംഭിച്ച മദീനാ പാഷനില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ നൂറുകണക്കായ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും പരിപാടിക്ക് ആവേശം പകര്‍ന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഓച്ചിറയിലെ ഏഷ്യന്‍ കണ്‍വെന്‍ഷന്‍നിലെ ഹുദൈബിയ നഗറിലേക്കെത്തിയത്.
തുടര്‍ന്ന് 5.30ന് ക്യാംപ് രജിസ്‌ട്രേഷന്‍ നടന്നു. വൈകിട്ട് ഏഴിന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസില്‍ മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സലീം റഷാദി, മഹ്മൂദ് മുസ്‌ലിയാര്‍, ഹുസൈന്‍ ഫൈസി, ഷെമീര്‍ ഫൈസി, ഷാജഹാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ്പ്രസിഡന്റ് ഹുസൈന്‍ ഫൈസി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ സെക്രട്ടറി ഷാജഹാന്‍ അമാനി ഉദ്ഘാടനം ചെയ്തു. ഓച്ചിറയില്‍ ഹുദൈബിയ്യ നഗറില്‍ നടന്ന മദീന പാഷന്റെ പര്യാവസാനം ദീന്‍ നിറഞ്ഞ ശരീരവുമായിട്ടായിരിക്കും പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരും മടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു.
അയത്തില്‍ മുഹ്‌യദ്ദീന്‍ മസ്ജിദ് മുദരിസ് മുഹമ്മദ് നിസാമി ആമുഖ പ്രഭാഷണവും, ഷമീര്‍ ദാരിമി കുളത്തൂപ്പുഴ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് സലീം റഷാദി, ജില്ലാ വര്‍ക്കിങ് സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാര്‍ ത്വാഹാമുക്ക്, വൈസ് പ്രസിഡന്റുമാരായ ഹുസൈന്‍ ഫൈസി, സിയാദ് വലിയ വീട്ടില്‍, കരുനാഗപ്പള്ളി മേഖല സെക്രട്ടറി ഇസ്സുദ്ദീന്‍ ക്ലാപ്പന, ഓച്ചിറ യൂനിറ്റ് സെക്രട്ടറി നൗഷാദ് സഫാസ്, കബീര്‍ വേണാട്ട്, നുജൂം കണ്ടത്തില്‍, നിസാര്‍ വേലിത്തറ, ബിജു വിളയില്‍, നസീര്‍ വേലപ്പള്ളില്‍, മിദ്‌ലാജ് ക്ലാപ്പനഷാജി തോണ്ട് കണ്ടത്തില്‍, ഷാജി ഈരിക്കല്‍, സലാഹുദ്ദീന്‍ കല്ലുമ്മൂട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."