വാദിയെ പ്രതിയാക്കി യോഗി പൊലിസ്; ഉന്നാവോ ബലാത്സംഗക്കേസിലെ ഇരക്കെതിരെ എഫ്.ഐ.ആര്‍
ലക്‌നോ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസില്‍ പൊലിസ് ഇരയായ യുവതിക്കും മാതാവിനും അമ്മാവനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവസമയത്ത് യുവതി മൈനര്‍ ആയിരുന്നുവെന്ന് കള്ളം പറഞ്ഞെന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഒപ്പിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പൊലിസ് ചുമത്തിയിരിക്കുന്നത്.
പ്രദേശിക കോടതിയുടെ ഉത്തരവ് പ്രകാരം ഉന്നാവോയിലെ മാക്കി പൊലിസ് സ്റ്റേഷനില്‍ ഞായറാഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിപാല്‍ സിങ്ങിന്റെ പരാതിയിലാണ് നടപടി. ഇയാളുടെ ഭാര്യ ശശിസിങ്ങും മകന്‍ ശുഭം സിങ്ങും കേസില്‍ പ്രതികളാണ്. ശശിസിങ്ങാണ് യുവതിയെ എം.എല്‍എയുടെ അടുത്തെത്തിച്ചത്.
കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കുന്ന പെണ്‍കുട്ടി കാമുകനായ അവാദേശ് തിവാരിയുമെത്ത് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഒളിച്ചോടിയതാണെന്ന് ഹരിപാല്‍ സിങ് ഇപ്പോള്‍ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നു. പെണ്‍കുട്ടി തിരികെ വന്നാല്‍ തന്റെ മകന്‍ ശുഭം സിങ്ങുമായി വിവാഹം നടത്തിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം ശഷിയെ നിര്‍ബന്ധിച്ചിരുന്നു. അത് തിരസ്‌കരിച്ചതിന് പ്രതികാരമായാണ് പെണ്‍കുട്ടിയുടെ കുടുംബം തന്റെ ഭാര്യയെയും മകനെയും പ്രതിപ്പട്ടികയില്‍ പെടുത്തിയതെന്നാണ് ഹരിപാല്‍ സിങ്ങിന്റെ ആരോപണം. കൂടാതെ, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാന്‍ കുടുംബം വ്യാജരേഖകള്‍ നിര്‍മിച്ചുവെന്നും അദ്ദേഹം ഹരജിയില്‍ ആരോപിക്കുന്നു.
കുല്‍ദീപ് സിങ് സെനഗര്‍ ആണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇയാളോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടവരാണ്?ശശി സിങ്ങും ശുഭം സിങ്ങും. ഇവരെ കൂടാതെ എട്ടുപേരും പ്രതിപ്പട്ടികയിലുണ്ട്. 11 പേരും ഏപ്രില്‍ മുതല്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."