എസ്.വൈ.എസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
തിരുവനന്തപുരം: എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. വൈദേശികര്‍ ഇന്ത്യ വിട്ടുപോകണമെന്നു രാജ്യസ്നേഹികളുടെ ശബ്ദം ആദ്യമായി ഇന്ത്യക്കു മാതൃകയാക്കിയത് കേരളക്കരയിലെ മുസ്ലിം സൂഫി വര്യന്മാരും പണ്ഡിതരുമാണ്. വടക്കേ മലബാറില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നൂറ്റാണ്ടുകളോളം തങ്ങളുടെ തലമുറകളെ വൈദേശികരുടെ മുന്നില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഈയാംപാറ്റകളെപ്പോലെ ഹോമിച്ച വീരശൂര സമുദായത്തിന്റെ ആത്മീയനേതാക്കളുടെ പിന്തലമുറക്കാരാണ് ഇന്ത്യയിലെ മുസ്ലിം സമുദായം.
രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹത്വാക്യം മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്നു യോഗം വിലയിരുത്തി. ഫക്രുദ്ദീന്‍ ബാഖവി, ആലംകോട് ഹസന്, ഹാറൂണ്‍ റഷീദ്, വെമ്പായം സലാം, പൂലന്തറ ബേക്കര്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്, സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."