HOME
DETAILS

പാര്‍ട്ടികള്‍ വരും പോവും, സഖ്യമെന്നാല്‍ നീക്കുപോക്കും ഒത്തുതീര്‍പ്പുമാണ്- 2019നെ നേരിടാന്‍ പ്ലാന്‍ ബിയുമായി ബിജെപി

  
backup
December 27, 2018 | 7:30 AM

national-after-trouble-with-allies-ram-madhav-hints-at-bjps-plan-b

ന്യൂഡല്‍ഹി: സഖ്യമെന്നാല്‍ ഒത്തുതീര്‍പ്പുകളും വിട്ടു വീഴ്ചകളുമാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. സഖ്യത്തില്‍ പാര്‍ട്ടികള്‍ വരികയും പോവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികള്‍ എന്‍.ഡി.എ വിടുന്നതിനിടെയാണ് 'പ്ലാന്‍ ബി'യുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. ചില പാര്‍ട്ടികള്‍ വിട്ടു പോയിട്ടുണ്ട് എന്നത് വാസ്തവമാണെന്നും എന്നാല്‍ മറ്റു ചില പാര്‍ട്ടികള്‍ എന്‍.ഡി.എയിലെത്തുമെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു.

സഖ്യകക്ഷി രാഷ്ട്രീയത്തില്‍ നീക്കുപോക്കും ഒത്തുതീപ്പും വേണ്ടിവരും. ആര്‍.എല്‍.എസ്.പി പോലുള്ള കക്ഷികള്‍ ബിഹാറില്‍ എന്‍.ഡി.എ വിട്ടുപോയി എന്നത് വാസ്തവമാണ്. എന്നാല്‍ പുതിയ ചില സഖ്യകക്ഷികള്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും എന്‍.ഡി.എക്കൊപ്പം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് കൊഴിഞ്ഞുപോക്കുകള്‍ പതിവാണ്. അത് പുതിയ കാര്യമല്ലെന്നും റാം മാധവ് പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും ബിഹാറില്‍ ആര്‍.എല്‍.എസ്.പിയും എന്‍.ഡി.എ വിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  19 minutes ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  39 minutes ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  an hour ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  an hour ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  3 hours ago
No Image

കൊല്ലത്ത് ഉത്സവത്തിനിടെ ഗാനമേളയ്ക്ക് നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി

Kerala
  •  3 hours ago