HOME
DETAILS
MAL
മെഡിക്കല്‍ കോളജ് കോഴ പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കി: വി. മുരളീധരന്‍
backup
August 13, 2017 | 12:21 PM
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദവും തുടര്‍ന്നുണ്ടായ നടപടിയും ബി.ജെ.പിക്ക് ദുഷ്‌പേരുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. നാളെ ചേരുന്ന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും ഇതിന്മേലുള്ള തന്റെ നിലപാടുകളും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കാനിടയായതും സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വിവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."