HOME
DETAILS

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു

  
backup
August 13, 2017 | 1:10 PM

young-man-shot-dead-in-malappuram-perinthalmanna

മലപ്പുറം: മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. മാനത്തുമംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്. വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മരിക്കുകയായിരുന്നു മാസിന്‍. കഴുത്തിനു പിന്നില്‍ വെടിയേറ്റ നിലയിലാണ് മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവര്‍ ആരെന്ന് വ്യക്തമല്ല.

പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിക്കുന്നത്.

ചോരയില്‍ കുളിച്ച ഇയാളെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ കൊണ്ടുവന്നത്. മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

മൃതദേഹം പെരിന്തല്‍മണ്ണ അല്‍ഷിഫ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനനുസരിച്ച് പൊലിസ് സ്ഥലത്തെത്തി. എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇയാളെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ചും വിവരമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് തിരികെ കോണ്‍ഗ്രസിലേക്ക്

Kerala
  •  22 days ago
No Image

മഴയ്ക്ക് ശമനമായതോടെ യു.എ.ഇയില്‍ ക്ലീനിങ് സര്‍വിസുകളില്‍ വന്‍ തിരക്ക്; കാര്‍ വാഷുകളിലും ബുക്കിങ് നിറഞ്ഞു

uae
  •  22 days ago
No Image

ലോകത്തിലെ നമ്പർ വൺ താരമാണ് അദ്ദേഹം: രജത് പടിതാർ

Cricket
  •  22 days ago
No Image

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, തൃശൂരില്‍ എന്‍.ഡി.എ റോഡ് ഷോ; രാഹുല്‍ ഗാന്ധി നാളെ എത്തും 

Kerala
  •  22 days ago
No Image

ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസിലുടനീളം 'നോ കിങ്‌സ്' റാലി; അണിനിരന്നത് ലക്ഷങ്ങള്‍

International
  •  22 days ago
No Image

13 വർഷങ്ങൾക്ക് ശേഷം ജയിച്ചു തുടങ്ങാൻ ദൈവത്തിന്റെ പോരാളികൾ; വാംഖഡെയിൽ എതിരാളികൾ കൊൽക്കത്ത

Cricket
  •  22 days ago
No Image

തറക്കല്ലിട്ട് ഒരു മാസം; വയനാട് പുനരധിവാസത്തിനായുള്ള കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എങ്ങുമെത്തിയില്ല

Kerala
  •  22 days ago
No Image

ലൈംഗിക പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  23 days ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹൂതി  മിസൈല്‍ ആക്രമണം; യു.എസ്, ഇസ്‌റാഈല്‍ സര്‍വ്വകലാശാലകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്റെ താക്കീത്

International
  •  23 days ago
No Image

കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഭദ്രം, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് ഒഴിവാക്കണം; ആശങ്ക വേണ്ടെന്നും കര്‍ഷക സംഘടനകളും അധികൃതരും

Kuwait
  •  23 days ago