HOME
DETAILS

വിവരങ്ങള്‍ മാഞ്ഞുപോയി: വിദ്യാഭ്യാസ വകുപ്പ് മാറ്റി നല്‍കിയത് 34,550 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍

  
backup
December 27, 2018 | 8:14 AM

state-education-department-exchanged-34550-sslc-certificates

 

ഫസല്‍ മറ്റത്തൂര്‍


മലപ്പുറം: വിവരങ്ങള്‍ മാഞ്ഞുപോയതിനെത്തുടര്‍ന്ന് നാലുമാസത്തിനിടെ വിദ്യാഭ്യാസ വകുപ്പ് മാറ്റി നല്‍കിയത് 34,550 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍. 2018 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു ശേഷം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളാണ് വിവിധ അപാകതകള്‍ ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് തിരിച്ചു വിളിച്ചത്.

പരാതിയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ചു ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ എത്തിക്കണമെന്ന് പരീക്ഷാ സെക്രട്ടറി സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത്രയധികം സര്‍ട്ടിഫിക്കറ്റുകളില്‍ അപാകതയുണ്ടെന്നു സ്ഥിരീകരിച്ചത്.
കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലാണ് കേരള പരീക്ഷാഭവന്‍ വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ അപാകത കണ്ടെത്തിയത്. മലപ്പുറത്തു വിതരണം ചെയ്ത 10,976 സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ പോരായ്മകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചെടുക്കുകയും പുതിയത് വിതരണം ചെയ്യുകയുമുണ്ടായി.
സര്‍ട്ടിഫിക്കറ്റിലെ അപകാത കാരണം മാറ്റിനല്‍കിയ 34,550 സര്‍ട്ടിഫിക്കറ്റുകളില്‍ 34,124ഉം മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലകളില്‍ നിന്നുള്ളതാണെന്നും വിവരാവകാശ നിയമപ്രകാരം പരീക്ഷാ സെക്രട്ടറി സുപ്രഭാതത്തിനു നല്‍കിയ മറുപടിയില്‍ പറയുന്നു.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ പ്രിന്റിങിലെ അപാകത കാരണം 426 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് മാറ്റി നല്‍കേണ്ടിവന്നത്. ബാക്കിയെല്ലാം മലബാര്‍ ജില്ലകളില്‍ നിന്നായതിന്റെ കാരണം വ്യക്തമല്ല.

കേരള പരീക്ഷാഭവനാണ് എസ്.എസ്.എല്‍.സി ബുക്കുകള്‍ അച്ചടിച്ചു നല്‍കുന്നത്. അക്ഷരങ്ങള്‍ മാഞ്ഞുപോകുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും ഗുണനിലവാരമില്ലാത്ത ടോണറുകള്‍ പ്രിന്റിങിനായി ഉപയോഗിച്ചതാണ് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ടോണറുകള്‍ വിതരണം ചെയ്തത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോലിംഗ്‌സ് എന്ന സ്വകാര്യസ്ഥാപനമാണ.

ഈ സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിനടപടികള്‍ സ്വീകരിക്കുന്നതിന് പരീക്ഷാ കമ്മിഷനര്‍ ഗവണ്‍മെന്റിനു കത്തുനല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് വിവരം.
സര്‍ട്ടിഫിക്കറ്റുകളിലെ പ്രിന്റ് മാഞ്ഞുപോകുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ പരീക്ഷാവിഭാഗത്തിന് ഇപ്പോഴും പരാതികള്‍ ലഭിക്കുന്നുണ്ട്. 2018ല്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഇനിയും ഇത്തരത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ പണം ഈടാക്കാതെ മാറ്റിനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  3 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  3 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  3 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  3 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  3 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  3 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  3 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  3 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  3 days ago

No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  3 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  3 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  3 days ago