HOME
DETAILS

ഹജ്ജ്: മലയാളി തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി

  
backup
August 13, 2017 | 3:01 PM

hajj-malayalee-pilgrims-mecca

ജിദ്ദ: കേരളാ ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ മക്കയിലെത്തി. രാവിലെ പതിനൊന്നു മണിയോടെയാണ് തീര്‍ഥാടകര്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവത്തില്‍ ഹജ്ജ് ടെര്‍മിനലില്‍ എത്തിയത്. ആദ്യസംഘത്തില്‍ 300 പേരുണ്ടായിരുന്നു. ഇവരെ ജിദ്ദ ഇന്ത്യന്‍ കോണ്‍സിലര്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്തത്തില്‍ മലയാളി ഹജ്ജ് വളണ്ടിയര്‍ സംഘവും ചേര്‍ന്ന് മധുരം നല്‍കി ഇവരെ സ്വീകരിച്ചു.

മൂന്ന് വിമാനങ്ങളിലായി 900പേരാണ് ജിദ്ദയില്‍ ഇറങ്ങിയത്. ഉച്ചനമസ്‌കാരത്തിനു ശേഷം ബസ്സുകളിലായി ഇവരെ മക്കയില്‍ എത്തിച്ചു. അസീസിയയിലാണ് ഇവര്‍ക്ക് താമസം. താമസസ്ഥലത്തെത്തിയ ഇവര്‍ രാത്രിയോടെ മസ്ജിദുല്‍ ഹറമിലെത്തി ഉംറ നിര്‍വഹിച്ചു. ഹറമില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അസീസിയ്യയിലെ ബിന്‍ഹുമൈദില്‍ ബ്രാഞ്ച് അഞ്ചില്‍ 267,270,286,329 നമ്പര്‍ കെട്ടിടങ്ങളിലാണ് ആദ്യസംഘത്തിലെത്തിയ ഹാജിമാര്‍ക്ക് താമസം. ഇവിടെ നിന്ന് 24 മണിക്കൂറും ബസ് മാര്‍ഗം ഹറമില്‍ പോകാന്‍ സൗകര്യം ഉണ്ടായിരിക്കും. അഞ്ച് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ബാത് അറ്റാച്ച്ഡ് റൂമുകളാണ് ഒരുക്കിയത്. റൂമില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് അടുപ്പും ഒരുക്കിയിട്ടുണ്ട്.

സംസം വെള്ളം 'മുത്തവിഫുമാര്‍' എല്ലാ ദിവസവും റൂമുകളില്‍ എത്തിക്കും. 200 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതില്‍ ഹജ്ജ് മിഷന്‍ വളണ്ടിയര്‍മാരുണ്ടാവും. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ അവസാന വിമാനം 26നാണ്. ജിദ്ദയില്‍ ഇറങ്ങിയ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് മദീന വഴിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  9 minutes ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  an hour ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  an hour ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  an hour ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  2 hours ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  2 hours ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  3 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  3 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  3 hours ago