'ഉദ്ഘാടനത്തോടൊപ്പം ചുളുവിലൊരു വീഡിയോ ഷൂട്ടും'; ബോഗിബീല്‍ പാലത്തിനു മേലെ കാമറക്കു പിറകെ നടക്കുന്ന മോദിക്ക് ട്രോള്‍ വര്‍ഷം
ന്യൂഡല്‍ഹി: കാമറ മുന്നില്‍ കണ്ടാല്‍ പിന്നെ നിയന്ത്രിക്കാനാവില്ല നമ്മുടെ പ്രധാനമന്ത്രിക്ക്. നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വീക്കനെസ്സാണെന്നു പറയാം ഈ വെള്ളിവെളിച്ചം. ഈ വെളിച്ചത്തിനും തനിക്കുമിടയില്‍ ഒരു നിഴലു പോലും വീഴുന്നത് സഹിക്കില്ല അദ്ദേഹത്തിന്.
കാമറകള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അഭിനയം' നിരവധി തവണ ട്രോളര്‍മാര്‍ ആഘോഷമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ചിരിപടര്‍ത്തുന്ന അനവധി രംഗങ്ങളാണ് മോദി കാഴ്ച്ചക്കാര്‍ക്കായി സമ്മാനിച്ചത്. ഇത്തവണ ബോഗിപാലത്തിനു മേലാണ് മോദിയുടെ അഭിനയം. ഉദ്ഘാടനത്തിനിടെ സ്വാഭാവികമെന്നു തോന്നുന്ന രീതിയില്‍ പാലത്തിനു താഴെയുള്ള ട്രെയിനിനു കൈവീശി നടക്കുന്നതാണ് ദൃശ്യത്തില്‍. ഒറ്റ നോട്ടത്തില്‍ സ്വാഭാവികമെന്നു തോന്നുമെങ്കിലും ഒരു കല്യാണ ആല്‍ബത്തിലെന്ന പോലെ മുന്‍കൂട്ടി പദ്ധതിയിട്ടതാണ് ഷൂട്ടെന്ന് പിന്നീട് മനസ്സിലാക്കാം. ട്രോളി കാമറയൊക്കെ വച്ചാണ് രംഗം ചിത്രീകരിച്ചിരിക്കുന്നതത്. താഴെ നിര്‍ത്തിയിട്ട ട്രെയിനാണെങ്കില്‍ കാലിയും.
കാമറകള്‍ക്കു മുന്നില്‍ കൈവീശി മുന്നോട്ടു നടന്നു നീങ്ങുന്ന വിഡിയോയില്‍ കാമറയുടേയും ട്രോളിയുടേയും ചിത്രീകരിക്കുന്നയാളുടേയും നിഴല്‍ പതിഞ്ഞതാണ് വിനയായത്.
ഏതായാലും ആളില്ലാത്ത ട്രെയിനിന് നേരെ കൈവീശിയുള്ള മോദിയുടെ പ്രകടനം ട്രോളന്‍മാര്‍ പൊളിച്ചടക്കി.മികച്ച നടനെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ചിലരുടെ കമന്റ്. ഉറക്കത്തിലും മോദി ഇതുപോലെ കൈ വീശുമെന്നു മറ്റു ചിലര്‍.
കഴിഞ്ഞ ദിവസം അസമില്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഉദ്ഘാടനത്തിനിടെയായിരുന്നു നാടകം.
#WATCH Prime Minister Narendra Modi at Bogibeel Bridge, a combined rail and road bridge over Brahmaputra river in Dibrugarh. #Assam pic.twitter.com/LiTR9jO5ks
— ANI (@ANI) December 25, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."