HOME
DETAILS

വായ്പ തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മോദി

  
backup
December 27, 2018 | 12:47 PM

4546456546453123123

 

ധരംശാല: വായ്പ തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു സംസ്ഥാനങ്ങളില്‍ വായ്പ എഴുതിത്തള്ളിയതിനു പിന്നാലെ മോദിക്കെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയിരുന്നു. കാര്‍ഷിക വായ്പകള്‍ എഴുതി തളളാതെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു

2009 ല്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആറു ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് വെറും 60,000 കോടി രൂപയുടെ വായ്പ മാത്രമാണ് തള്ളിയെന്ന് മോദി ആരോപിച്ചു.

ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ജന്‍ അഭര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ കാര്യത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈനികരെ വിഡ്ഢികളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

വണ്‍ റാങ്ക്‌വണ്‍ പെന്‍ഷന് വേണ്ടി കഴിഞ്ഞ 40 വര്‍ഷമായി നമ്മുടെ സൈനികര്‍ ആവശ്യപ്പെടുകയാണ്. സൈനികരെ വിഡ്ഢികളാക്കിയ അന്നത്തെ സര്‍ക്കാര്‍ വെറും 500 കോടി രൂപ മാത്രമാണ് നീക്കി വെച്ചത്. ഞങ്ങള്‍ ഭരണത്തിലെത്തി ഞാന്‍ ഫയലിന് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ ശരിക്കും ഞെട്ടിപ്പോയി- മോദി പറഞ്ഞു.

1200 കോടി രൂപ ആ സ്‌കീമിന് വേണ്ടി വരുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഒറ്റ തവണയായി ഇത്രയും തുക ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമായിരുന്നില്ല, അതുകൊണ്ട് ഞാന്‍ സൈനികരെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ നാലോ അഞ്ചോ തവണകളായി പണം ലഭ്യമാക്കാന്‍ അവരും സമ്മതിച്ചു- മോദി പറഞ്ഞു.

പണം കൊളളയടിക്കുന്ന ശീലമുളളവര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ ചൗക്കിദാറിനെ (കാവല്‍ക്കാരന്‍) പേടിയാണെന്നും അദ്ദേഹം പറഞ്ഞു. അത്‌കൊണ്ട് ഇപ്പോള്‍ ചീത്ത വിളിക്കുകയാണ്. ഈ കാവല്‍ക്കാരന്‍ കളളന്മാരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  a month ago
No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  a month ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  a month ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  a month ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  a month ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  a month ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  a month ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  a month ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  a month ago