HOME
DETAILS

'പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കുന്നത് നിര്‍ത്തണം'; എം.ഡി.എഫ് നിരാഹാര പ്രക്ഷോഭത്തിന് പ്രവാസികളുടെ പിന്തുണ

  
backup
December 27, 2018 | 4:43 PM

456416486468464546-2

#സി.എച്ച്. ഉബൈദുല്ല റഹ്മാനി

 

മനാമ: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്നതിനെതിരെ നാട്ടില്‍ നടക്കുന്ന സമരത്തിന് പ്രവാസികളുടെ പിന്തുണ. പ്രവാസികളുടെ അന്ത്യയാത്രയെ ചരക്കുകളുടെ നിരക്ക് പട്ടികയില്‍നിന്ന് മാറ്റണമെന്ന ആവശ്യമെങ്കിലും പരിഗണിക്കണം എന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ആണ് ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ രണ്ടു ദിവസത്തെ നിരാഹാര പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ഈ സമരത്തിനാണ് പ്രവാസലോകത്തെ വിവിധ സംഘടനകളും കൂട്ടായ്മകളും ഐക്യദാര്‍ഢ്യവുമായി രംഗത്തു വരുന്നത്.

ബഹ്‌റൈനിലെ യാത്രാ സമിതിയും എം.ഡി.എഫ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തു വന്നു. പ്രവാസികള്‍ പല പ്രാവശ്യം ആവശ്യപ്പെട്ട ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൂടാതെ എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്നും യാത്രാസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ സമ്പദ്ഘടനക്ക് വിലയേറിയ വിദേശനാണ്യം നേടിത്തരുന്നവരെന്ന് നേതാക്കളും സര്‍ക്കാരും പറയുന്നത് ഒരുപാട് തവണ കേട്ടുമടുത്ത പ്രവാസികള്‍ ഉറ്റവരുടെ മൃതദേഹം വെറും ചരക്കിന് തുല്യമായി കിലോവിന് 300 രൂപക്ക് മുകളില്‍ എന്ന തോതില്‍ തൂക്കിയശേഷം വിമാനടിക്കറ്റിന് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നത് പുനഃ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഫണ്ടില്‍ മാത്രം നൂറുകണക്കിന് കോടി രൂപയുണ്ട്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി എത്തുന്ന ഓരോ പ്രവാസിയില്‍ നിന്നും 100 രൂപക്ക് തുല്യമായ തുക കൂടുതല്‍ വാങ്ങിയാണ് ഈ ഫണ്ട് സ്വരൂപിക്കുന്നത്. ഈ തുകയെടുത്തെങ്കിലും എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്നും യാത്രാസമിതി ആവശ്യപ്പെട്ടു.

അടുത്ത പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രവാസി മലയാളികളില്‍ ജീവനോടെ നാട്ടിലെത്താന്‍ വിധിയില്ലാത്ത ഹതഭാഗ്യര്‍ക്ക് മാന്യമായ അന്ത്യയാത്രയെങ്കിലും അനുവദിച്ചുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രവാസി ഭാരതീയ സമ്മേളന പ്രതിനിധികള്‍ മുന്‍കൈ എടുക്കണമെന്നും യാത്രാ സമിതി പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

അടുത്ത അവധിക്കാലം മുന്നില്‍കണ്ട് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കേരള ഗവണ്‍മെന്റ് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി നിരക്ക് വര്‍ധനയ്ക്ക് തടയിടണമെന്നും കേരള സര്‍ക്കാരും സംസ്ഥാനത്തെ പാര്‍ലമെന്റംഗങ്ങളും കൂടി എം.ഡി.എഫിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ അറിയിച്ചു കൊണ്ട് ഇതിനകം ബന്ധപ്പെട്ടവര്‍ക്കെല്ലാം യാത്രാസമിതി മെയില്‍, ട്വിറ്റര്‍ സന്ദേശങ്ങള്‍ അയച്ചതായി യാത്രാസമിതി ചെയര്‍മാന്‍ കെ.ടി സലീം സുപ്രഭാതത്തോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക ബുക്കിങ് ഇടവേള 45 ദിവസമാക്കി; പ്രതിസന്ധി മറികടക്കാന്‍ ഉല്‍പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

National
  •  a month ago
No Image

ജി. സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുക്കുന്നു: വീടിന് പൊലിസ് സുരക്ഷ, 'വര്‍ഗവഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച് ബാനറുകള്‍

Kerala
  •  a month ago
No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  a month ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  a month ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  a month ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  a month ago
No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  a month ago
No Image

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

International
  •  a month ago
No Image

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

Kerala
  •  a month ago
No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  a month ago