HOME
DETAILS

സ്‌കൂളില്‍ രണ്ടുതരം യൂനിഫോം: വാര്‍ത്ത വാസ്തവവിരുദ്ധമെന്ന്

  
backup
August 14, 2017 | 12:27 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%af%e0%b5%82%e0%b4%a8-2


പാണ്ടിക്കാട്: അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രണ്ടുതരം യൂനിഫോം ഉപയോഗിക്കുന്നുവെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും മാനേജ്‌മെന്റിന്റെ ഭാഗം കേള്‍ക്കാതെയും ഏകപക്ഷീയമായാണ് വാര്‍ത്ത നല്‍കിയത്. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വിദ്യാര്‍ഥികളോടോ ജീവനക്കാരോടോ ഒരുതരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ല. സ്‌കൂളില്‍ കലാ, കായിക, സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി കുട്ടികളെ പല ഗ്രൂപ്പുകളായി തിരിക്കാറുണ്ട്.
ഗ്രൂപ്പ് ക്യാപ്റ്റന്മാരും മിടുക്കരായ കുട്ടികളും ആ ദിവസങ്ങളില്‍ ചില പ്രത്യേക വേഷങ്ങള്‍ ധരിക്കാറുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്മാരായ കുട്ടികള്‍ ധരിച്ചിരുന്ന പ്രത്യേക വെള്ള ഷര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളില്‍ രണ്ടുതരം യൂനിഫോം ഉണ്ടെന്ന വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍, സെക്രട്ടറി ഒ.ടി മൂസ മുസ്‌ലിയാര്‍, ട്രഷറര്‍ കളത്തില്‍ അലവി ഹാജി, പി.എ അസീസ് മാസ്റ്റര്‍, കളത്തില്‍ ഉസ്മാന്‍ ഹാജി, മുസ്തഫ പൂക്കോയ തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, മാനു മാസ്റ്റര്‍, അഡ്വ.അബു സിദ്ദീഖ് തുടങ്ങിയവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  3 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  14 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  22 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  25 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  9 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  9 hours ago